‘ബാറ്റർമാർ സാഹചര്യം മനസില്ലാക്കി കളിച്ചു’; സൂര്യകുമാർ യാദവ്

Suryakumar Yadav

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ആവേശകരമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 166 എന്ന വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്ലറുടെ മികവിലാണ് 165 എന്ന സ്കോർ ഉയർത്തിയത്.

ഇന്ത്യൻ ബാറ്റർമാരെ ഒരു പരിധിവരെ ഇംഗ്ലണ്ട് ബോളർമാരെ വെള്ളം കുടുപ്പിച്ചു. പക്ഷെ തിലക് വർമയുടെ 55 പന്തുകളിൽ 72 റൺസ് എടുത്ത പ്രകടനത്തിലൂടെ ഇന്ത്യ വിജയം സ്വന്തമാക്കി. മത്സരത്തിലെ വിജയത്തെപ്പറ്റി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി.

Also Read: വിജയത്തിൻ്റെ ‘തിലക’ക്കുറി ചൂടി ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ ടി20യിൽ രണ്ട് വിക്കറ്റിൻ്റെ ജയം

“160 റൺസ് എന്നത് മറികടക്കാൻ സാധിക്കുന്ന സ്കോറാണ് എന്നാണ് ഞങ്ങൾ കരുതിയത്. ഞങ്ങൾ വളരെ നന്നായി തന്നെ പന്തറിഞ്ഞു. എന്തായാലും മത്സരം അവസാനിച്ച രീതി ഞങ്ങൾക്ക് വലിയ സന്തോഷം നൽകുന്നതാണ്. മത്സരത്തിൽ അധികമായി ഒരു ബാറ്ററെ ഞങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കുറച്ച് ഓവറുകൾ ബോൾ ചെയ്യാൻ പറ്റുന്ന ഒരു അധിക ബാറ്ററെയാണ് ഞങ്ങൾ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നത്.”- സൂര്യകുമാർ പറഞ്ഞു.

Also Read: ‘രോഹിത്തും കോഹ്ലിയുമൊന്നും റണ്‍സ് അടിച്ച് കൂട്ടിയില്ല, പക്ഷേ ഞാന്‍ പുറത്തായി’; ധോണിക്കെതിരെ മുന്‍ ഇന്ത്യന്‍ താരം

“സമീപകാലത്ത് ഞങ്ങൾ പൂർണ്ണമായും ആക്രമണശൈലിയിലുള്ള ക്രിക്കറ്റാണ് കളിക്കുന്നത്. പക്ഷേ ഈ സമയത്ത് സാഹചര്യങ്ങൾക്ക് അനുസൃതമായ രീതിയിൽ ബാറ്റർമാർക്ക് തങ്ങളുടെ കരങ്ങളുയർത്തി മുൻപിലേക്ക് വരാൻ സാധിച്ചു. തിലക് വർമ മത്സരത്തിൽ ബാറ്റ് ചെയ്ത രീതി ഒരുപാട് സന്തോഷം നൽകുന്നതാണ്.”

ഈ മത്സരത്തിലെ വിജയത്തിലൂടെ പരമ്പരയിൽ 2-0 എന്ന നിലയിൽ മുമ്പിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. അടുത്ത മത്സരം ജനുവരി 28ന് രാജ്ക്കോട്ടിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News