ഇനി ലക്ഷ്യം ഒളിമ്പിക് സ്വർണം! ലോകകപ്പ് വിജയത്തിന് പിന്നാലെ സൂര്യകുമാറിന്റെ പ്രഖ്യാപനം

ഇന്ത്യൻ ടി20 ടീമിന്റെ അടുത്ത ലക്‌ഷ്യം ലോസ് ആഞ്ചലസ് ഒളിമ്പിക്സിലെ സ്വർണമെഡൽ ആണെന്ന് നായകൻ സൂര്യകുമാർ യാദവ്. അഹമ്മദാബാദിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയതോടെ ടീമിന് വലിയ ആത്മവിശ്വാസം ലഭിച്ചതായും സൂര്യകുമാർ പറഞ്ഞു.

“കഴിഞ്ഞ ഒരു മാസം അത്യന്തം മനോഹരമായ യാത്രയായിരുന്നു. തുടക്കം പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ലെങ്കിലും കായികരംഗത്ത് അതൊക്കെ സ്വാഭാവികമാണ്,” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.1900 ലെ പാരിസ് ഒളിമ്പിക്സിന് ശേഷം ആദ്യമായാണ് ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നത്. പുരുഷ, വനിതാ വിഭാഗങ്ങളിൽ ആറ് ടീമുകൾ വീതമാണ് പങ്കെടുക്കുക.

Also Read: 10 കൊല്ലം കഴിയുമ്പോൾ എവിടെയെത്തണമെന്നാണ് നിന്റെ ആ​ഗ്രഹം?’ അന്ന് അച്ഛന്റെ ചോദ്യത്തിന് സഞ്ജു നൽകിയ മറുപടി ഇങ്ങനെ…

നിലവിലെ ഐസിസി ടി20 റാങ്കിങ്ങ് അടിസ്ഥാനമാക്കി ഇന്ത്യയ്ക്ക് ഏഷ്യയിൽ നിന്ന് യോഗ്യത നേടാനുള്ള മികച്ച സാധ്യതയുണ്ട്. മത്സരങ്ങൾ എല്ലാം ലോസ് ആഞ്ചലസിന് സമീപമുള്ള പോമോണയിലെ ഫെയർഗ്രൗണ്ട്സ് സ്റ്റേഡിയത്തിൽ നടക്കും.2024 ൽ റോഹിത് ശർമ്മയുടെ നായകത്വത്തിൽ ഇന്ത്യ നേടിയ ടി20 ലോകകപ്പ് വിജയമാണ് ടീമിന്റെ പുതിയ അധ്യായത്തിന് തുടക്കമെന്ന് സൂര്യകുമാർ പറഞ്ഞു. അതിന് ശേഷം 2025 ൽ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ സ്വന്തമാക്കി. വിജയപരമ്പര തുടരുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് സൂര്യകുമാർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News