
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ജർമ്മനിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് തന്റെ സോഷ്യൽ മീഡിയയിൽ സൂര്യ ഇങ്ങനെ എഴുതി- ‘അടിവയറ്റിലെ ഹെർണിയയ്ക്ക് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമാണ്. അതിവേഗം സുഖംപ്രാപിക്കുന്നു. കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ്’.
Also read –
നോക്കൗട്ട് ഉറപ്പിക്കാന്‍ റയലിന് നാളെ ജീവന്മരണ പോരാട്ടം; യുവന്റസ്- സിറ്റി മത്സരം തീപാറും
രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് സൂര്യകുമാർ യാദവ് സ്‌പോർട്‌സ് ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. കഴിഞ്ഞ വർഷം (ജനുവരി 2024) മ്യൂണിക്കിൽ അദ്ദേഹം ഒരു സ്‌പോർട്‌സ് ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 2023 ഡിസംബറിൽ അദ്ദേഹം കണങ്കാലിൽ ശസ്ത്രക്രിയയ്ക്കും വിധേയനായി.
ഇന്ത്യൻ ക്രിക്കറ്റ് ടീം നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുകയാണ്, അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം, ഓഗസ്റ്റിൽ ഏകദിന, ടി20 പരമ്പരകൾക്കായി ബംഗ്ലാദേശിലേക്ക് പോകും. ആദ്യ ടി20 26 നും അവസാനത്തേത് ഓഗസ്റ്റ് 31 നും ആയിരിക്കും. ഹെർണിയ ശസ്ത്രക്രിയ നടത്തിയാൽ, കളിക്കളത്തിലേക്ക് തിരിച്ചുവരാൻ കുറഞ്ഞത് 10 ആഴ്ചയെങ്കിലും വേണ്ടിവരും. അതിനാൽ സൂര്യകുമാർ ബംഗ്ലാദേശിനെതിരെ കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
അടുത്തവർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വലിയ പരീക്ഷണം. അതിന് മുന്നോടിയായുള്ള തയ്യാറെടുപ്പ് പരമ്പരകളിലൊന്നാകും ബംഗ്ലാദേശിനെതിരായ മത്സരങ്ങൾ. സൂര്യകുമാർ യാദവ് ആയിരിക്കും ഈ ലോകകപ്പിൽ ടീം ഇന്ത്യയെ നയിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

