ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ഹൃദയം തകരുന്ന ഇമോജി; കാരണം വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്

ഐപിഎല്ലില്‍ ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. മുബൈ ഗുജറാത്തിനെതിരെയാണ് ആദ്യ മത്സരം. സൂര്യകുമാര്‍ ഹെര്‍ണിയയ്ക്കുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. നാഷണല്‍ അക്കാദമിയിലെ ആദ്യഫിറ്റ്നെസ് ടെസ്റ്റില്‍ സൂര്യകുമാര്‍ യാദവ് പാസായിരുന്നില്ല.

Also Read: എന്‍ഡിഎ സര്‍ക്കാരുകള്‍ കടമെടുക്കുന്നത് കടപ്പത്ര വില്പനയിലൂടെ; ഇത്രയും തുക കടമെടുക്കുന്നത് ഇതാദ്യം

മാര്‍ച്ച് 21 ന് വീണ്ടും ഒരു ഫിറ്റ്നെസ് ടെസ്റ്റ് ഒരുക്കിയട്ടുണ്ട്. മാര്‍ച്ച് 27 ന് സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഏപ്രില്‍ 1 ന് രാജസ്ഥാന്‍ റോയല്‍സ്, ഏപ്രില്‍ 7 ന് ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവയ്ക്കെതിരായ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയുള്ള തുടര്‍ന്നുള്ള മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം ഫിറ്റ്നെസ് ടെസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.

ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹൃദയം തകര്‍ന്ന ഇമോജി സൂര്യകുമാര്‍ യാദവ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News