
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസ് പൊരുതുന്നു. 230 റൺസിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാൻ ആറ് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 78 റൺസ് നേടിയിട്ടുണ്ട്.
യുവതാരം വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ ഇന്നിംഗ്സിന് തീപാറുന്ന തുടക്കം നൽകിയത്. വെറും 16 പന്തിൽ 36 റൺസ് നേടിയ താരം മൂന്ന് ഫോറും മൂന്ന് സിക്‌സും പറത്തി. 225 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ സൂര്യവംശി ഗുജറാത്ത് ബൗളർമാരെ സമ്മർദ്ദത്തിലാക്കി. എന്നാൽ അധികം വൈകാതെ മുഹമ്മദ് സിറാജ് സൂര്യവംശിയെ പുറത്താക്കി രാജസ്ഥാനിന് ആദ്യ തിരിച്ചടി നൽകി.
Also Read: എന്താ മോനേ റെഡിയല്ലേ… ദൃശ്യം 3 ട്രെയിലർ പുറത്ത്
തുടർന്ന് നാല് പന്തിൽ മൂന്ന് റൺസ് നേടിയ ക്യാപ്റ്റൻ യശസ്വി ജൈസ്വാളിനെ കാഗിസോ റബാഡ പുറത്താക്കി. ഷിമ്രോൺ ഹെറ്റ്മെയറിനും അധികം നേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ആറു റൺസെടുത്ത താരത്തെയും റബാഡ മടക്കിയതോടെ രാജസ്ഥാൻ ഒന്ന് പതറി. എന്നാൽ ധ്രുവ് ജൂറേലും രവീന്ദ്ര ജഡേജയും തിരച്ചടിച്ചതോടെ ആതിഥേയർ കളിയിലേക്ക് തിരിച്ചു വന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

