സൂര്യവംശിയുടെ വെടിക്കെട്ട് ! ഐപിഎൽ എലിമിനേറ്ററിൽ രാജസ്ഥാനെതിരെ ഹൈദരാബാദിന് 244 റൺസ് വിജയലക്ഷ്യം

vaibhav

പിഎൽ എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് എതിരെ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ് അടിച്ചുകൂട്ടിയത്. മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ജയം നേടാൻ ഹൈദരാബാദ് ബാറ്റർമാർക്ക് നന്നായി വിയർക്കേണ്ടിവരും.

Also Read: തല തിരിച്ചെത്തുമോ? ഐപിഎൽ 2027 സീസണിൽ ധോണി കളിക്കുമെന്ന് സൂചന

തുടക്കത്തിൽ യുവതാരം വൈഭവ് സൂര്യവംശി വെറും 29 പന്തിൽ 97 റൺസ് നേടിയതാണ് ടീമിന് തുണയായത്. പിന്നാലെ എത്തിയ ധ്രുവ് ജുറേ 21 പന്തിൽ 50 റൺസ് നേടി മധ്യ ഓവറുകളിൽ റൺ റേറ്റ് ഉയർത്തി. എന്നാൽ അവസാന ഓവറുകളിൽ ഹൈദരാബാദ് ബൗളർമാർ കളിയിലേക്ക് തിരിച്ചു വന്നു. പ്രഫുൽ ഹിൻഗേ മൂന്നു വിക്കറ്റ് നേടിയപ്പോൾ നിതീഷ് റെഡ്‌ഡി രണ്ടു ഓവറിൽ 12 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസ് അടക്കം ഉള്ള മറ്റ് ബൗളർമാർ പതിനഞ്ചുകാരന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News