ദില്ലിയെ നടുക്കി അരുംകൊല; 16കാരിയെ പരസ്യമായി കുത്തിക്കൊന്ന പ്രതി അറസ്റ്റിൽ

പതിനാറുകാരിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ പ്രതി സഹിലീനെ അറസ്റ്റ് ചെയ്തു . ദില്ലിയിലെ ഷഹബാദിലാണ് സംഭവം. ആൾക്കൂട്ടത്തിന് മുന്നിൽ വെച്ചാണ് ഇയാൾ പെൺകുട്ടിയെ ആക്രമിച്ചത്. അതി ക്രൂരമായി ഇയാൾ പെൺകുട്ടിയെ ഇരുപതോളം തവണ കത്തികൊണ്ട് കുത്തുകയും കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തിരുന്നു.

അതേസമയം പൊലീസിനെയും നിയമത്തെയും ആർക്കും ഭയമില്ലേ എന്നും കർശന നടപടി ഉണ്ടായില്ലെങ്കിൽ ഇതിലും വലിയ ക്രൂരതകൾ ആവർത്തിക്കും എന്നും ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. ദില്ലി സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ഇടമായി മാറി എന്നും, കേന്ദ്ര സർക്കാർ ഉന്നതതല യോഗം വിളിക്കണം, ആഭ്യന്തര മന്ത്രി, ദില്ലി ലെഫ്റ്റ്നെൻ്റ് ഗവർണർ, കമ്മീഷണർ, ദില്ലി മുഖ്യമന്ത്രി എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്നും സ്വാതി മലിവാൾ പറഞ്ഞു. വിഷയത്തിൽ നീതിപൂർവകവും സമയബന്ധിതവുമായ അന്വേഷണം നടത്താനും ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ ദില്ലി പോലീസ് കമ്മീഷണർക്ക് കത്തയച്ചു. വിഷയം അന്വേഷിക്കാൻ കമ്മീഷൻ അംഗം ഡെലീന ഖോങ്‌ഡൂപ്പിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തിന് രൂപം നൽകി. ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ എഫ്‌ഐആറിൽ പ്രസക്തമായ വകുപ്പുകൾ ഉൾപ്പെടുത്താനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News