ഗ്രഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ആക്രമണം നടത്തി

ഗ്രഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ആക്രമണം നടത്തി. പ്രതിയെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസിന് കൈമാറി. അമ്പലത്തിന്‍കാല കുളവിയോട് എസ് കെ സദനത്തില്‍ കിച്ചു (30) ആണ് പ്രതി. അമ്പലത്തിന്‍കാല സ്വദേശി രാജേന്ദ്രനോടാണ് പ്രതി വീണ്ടും മുന്‍ വൈരാഗ്യം കാണിച്ചത്. വൈരാഗ്യത്തിന്റെ പേരില്‍ പാമ്പിനെ വീടിനുള്ളിലേക്ക് എറിഞ്ഞ സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി രാജേന്ദ്രന്റ വീട്ടില്‍ ആക്രമണം നടത്തുകയാുമായിരുന്നു.

also read : ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം എസ് സ്വാമിനാഥൻ അന്തരിച്ചു

ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. വടിവാളുമായി എത്തിയ പ്രതി കേസില്‍ കുടുക്കി എന്ന് ആരോപിച്ച് ബഹളം വയ്ക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ആയിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി ഇയാളെ കാട്ടാക്കട പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് പുലര്‍ച്ചെ മൂന്നരയോടെ വീടിന് പുറത്ത് അസ്വാഭാവികമായി ആള്‍ പെരുമാറ്റം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു നോക്കുമ്പോള്‍ പ്രതി പാമ്പിനെ ജനാലയിലൂടെ വലിച്ചെറിഞ്ഞശേഷം പോകുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പാമ്പിനെ അടിച്ചു കൊന്നു. ഇതിന് പിന്നാലെ കാട്ടാക്കട പൊലീസില്‍ രാജേന്ദ്രന്‍ പരാതി നല്‍കി.

also read :മുട്ടില്‍ മരംമുറി കേസ്; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കടക്കം എട്ടു കോടി പിഴ ചുമത്തി

പൊലീസിന്റെ അന്വേഷണത്തില്‍ പാമ്പിന്റെ ഒരു ഭാഗം പറമ്പില്‍ നിന്നും കണ്ടെത്തുകയും പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഒരു വര്‍ഷം മുന്നേ പ്രതിക്കെതിരെ രാജേന്ദ്രന്‍ നല്‍കിയ പരാതിയുടെ പേരിലെ വൈരാഗ്യത്തിലാണ് പാമ്പിനെ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News