അവിഹിതബന്ധമുണ്ടെന്ന് സംശയം; നോയിഡയിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയെ അസ്മാ ഖാനെ (42)യാണ് ഭർത്താവ് നൂറുല്ല ഹൈദർ (55) കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തു. നോയിഡയിലെ സെക്ടർ 15ൽ വെള്ളിയാഴ്ചയാണ് സംഭവം.

നോയിഡയിലെ സെക്ടർ 62 ലെ ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്നു കൊല്ലപ്പെട്ട സ്ത്രീ. ജാമിയ മില്ലിയ ഇസ്ലാമിയയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടി. പ്രതി ബീഹാറിൽ നിന്നുള്ളയാളാണ്, എഞ്ചിനീയറിംഗ് ബിരുദധാരിയും ആയിരുന്നു. അയാൾ നിലവിൽ തൊഴിൽരഹിതനാണ്.

ALSO READ: കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സില്‍ കഴുത്തില്‍ നായയുടെ ബെല്‍റ്റിട്ട് തൊഴില്‍ പീഡനം

അസ്മാ ഖാനു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിലാണ് നൂറുല്ല കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തർക്കത്തിനിടെ അസ്മാ ഖാന്റെ തലയിൽ ചുറ്റിക കൊണ്ട് നൂറുല്ല അടിക്കുകയായിരുന്നു. ഇന്ത്യയിലെ അടിയന്തര പ്രതികരണ നമ്പറായ 112 ഡയൽ ചെയ്തുകൊണ്ടാണ് ദമ്പതികളുടെ മകൻ ആദ്യം പോലീസിൽ സംഭവം റിപ്പോർട്ട് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

2005 ൽ വിവാഹിതരായ ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. മകൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും മകൾ എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. വിവരം ലഭിച്ചയുടൻ തങ്ങളുടെ സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. പ്രതിയെ കസ്റ്റഡിയിലെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരുന്നുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ റംബാദൻ സിംഗ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News