നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

നവകേരള സദസില്‍ പങ്കെടുത്ത ഫറോഖ് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. നവകേരള സദസ് പൗര പ്രമുഖരുടെ യോഗത്തില്‍ പങ്കെടുത്തതിനാണ് നടപടി. എം മമ്മുണ്ണിയെയാണ് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ശനിയാഴ്ച കോഴിക്കോട് നടന്ന പ്രഭാത യോഗത്തിലാണ് മമ്മുണ്ണി പങ്കെടുത്തത്.

Also Read:  നവകേരള യാത്ര മികച്ച പരിപാടി; മുഖ്യമന്ത്രിയുടെ സദസ് പാലക്കാട് വന്‍ വിജയം; പ്രഭാത യോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ്

അതേസമയം പാലക്കാട് സേവാകേരള സദസിന്റെ പ്രഭാതയോഗത്തിൽ വനിതാ ലീഗ് മുൻ നേതാവ് പങ്കെടുത്തു. മണ്ണാർക്കാട് മുൻ നഗരസഭാ അധ്യക്ഷയും വനിതാ ലീഗ് നേതാവുമായിരുന്ന എം കെ സുബൈദയാണ് നവകേരള സദസ്സ് പ്രഭാതയോഗത്തിലെത്തിയത്. ലീഗിന്റെ സജീവ പ്രവർത്തകയും മുതിർന്ന നേതാവുമാണ് സുബൈദ.

ALSO READ: കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പൊലീസ് ആത്മാർത്ഥതയോടെ പ്രവർത്തിച്ചെന്ന് മുഖ്യമന്ത്രി

വികസന കാര്യത്തിൽ മുഖ്യമന്ത്രിക്കൊപ്പമെന്ന് സുബൈദ കൈരളി ന്യൂസിനോട് പറഞ്ഞു. നവകേരള സദസ് സർക്കാരിന്റെ പരിപാടിയാണ്, നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി ജനങ്ങളിലെത്തുന്ന പരിപാടിയിൽ തീർച്ചയായും പങ്കെടുക്കേണ്ടതുണ്ട്. ഇതുവരെ പാർട്ടിയിൽ നിന്നും നടപടിയൊന്നും വന്നിട്ടില്ല. നടപടിയെടുക്കേണ്ട കാര്യമാണിതെന്നും വിശ്വസിക്കുന്നില്ലെന്നും അവർ സുബൈദ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here