ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

SUVEDU PA CHANDRANADH MURDER

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്ര നാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്ര നാഥ് റാഥിനെ മധ്യംഗ്രാമിൽ വച്ച് ബുധനാഴ്ച രാത്രി വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്.

നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി പ്രവ‍ർത്തക‍ർക്കൊപ്പം നിൽക്കുകയായിരുന്ന ചന്ദ്ര നാഥ് റാഥിനെ അക്രമികൾ ലക്ഷ്യമിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തന്റെ ബ്ലാക്ക് സ്‌കോർപ്പിയോയിൽ ഇരിക്കുകയായിരുന്ന ചന്ദ്രനാഥിന് നേരെ മോട്ടോർസൈക്കിളിൽ എത്തിയ അക്രമികൾ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. പോയിൻറ് ബ്ലാങ്ക് റേഞ്ചിലാണ് വെടിയുതിർത്തത്. ഇദ്ദേഹത്തോടൊപ്പം മറ്റ് മൂന്നുപേർ കൂടി ഉണ്ടായിരുന്നു. ഗുരുതരമായ പരിക്കേറ്റ ചന്ദ്രനാഥിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ALSO READ: കേരളത്തിൽ മഴയാണ്; ഇന്ന് യെല്ലോ അലേർട്ട് നാല് ജില്ലകളിൽ

ദീർഘകാലമായി ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്സണൽ സ്റ്റാഫ് ആയിരുന്നു ചന്ദ്ര നാഥ്. പശ്ചിമ ബംഗാളിൽ ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ ആരംഭിച്ച വ്യാപക അക്രമ സംഭവങ്ങൾക്ക് ഇനിയും അറുതിയായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News