“മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിലേക്ക് ആരും പോകരുത്; തങ്ങളുടെ ആളുകളെ തെരഞ്ഞുപിടിച്ച് കൊന്നവരാണ് അവിടെയുള്ളവർ”; വിദ്വേഷ പരാമർശവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

ജമ്മു കശ്മീരിനെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി നേതാവും പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിലേക്ക് ആരും പോകരുതെന്നും തങ്ങളുടെ ആളുകളെ തെരഞ്ഞുപിടിച്ചു കൊന്നവരാണ് കശ്മീരിലുള്ളവരെന്നും സുവേന്ദു. ബംഗാളിലെ എല്ലാ ജനങ്ങളും കശ്മീർ സന്ദർശിക്കണം എന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു സുവേന്ദു അധികാരിയുടെ പരാമർശം.
‘മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കാശ്മീരിലേക്ക് ബംഗാളിൽ നിന്ന് ഒരാൾ പോലും പോകരുത്. പെഗൽ ഗാം ആക്രമണത്തിൽ നമ്മുടെ ആളുകളെ മാത്രം തിരഞ്ഞുപിടിച്ച് കൊന്നവരാണ് അവിടെയുള്ളത്. നിങ്ങൾ ഹിമാചലിലേക്ക് പോകൂ, ഉത്തരാഖണ്ഡിലേക്ക് പോകൂ, എന്നാൽ കശ്മീരിലേക്ക് മാത്രം പോകരുത്’. ഇതായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന.

ALSO READ: 75 വയസ്സായാല്‍ വിരമിച്ച് വഴിമാറി കൊടുക്കണം; മോദിയെ ഉന്നം വച്ച് ആര്‍ എസ് എസ്

ബംഗാളിലെ എല്ലാ ജനങ്ങളും കശ്മീർ സന്ദർശിക്കണമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു സുവേന്ദു അധികാരിയുട പരാമർശം. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ പശ്ചിമ ബംഗാൾ സന്ദർശനത്തിന് പിന്നാല മമതയെ കശ്മീരിലേക്ക് ക്ഷണിച്ചിരുന്നു. ബംഗാൾ ചലച്ചിത്രകാരൻമാരോട് കശ്മീരിൽ സിനിമ ഷൂട്ടിങ്ങുകൾ നടത്താനും കാശ്മീരികളായ കലാകാരന്മാരെ ചടങ്ങുകൾക്ക് ക്ഷണിക്കാനും മമത ആഹ്വാനം ചെയ്തു. പിന്നാലെയാണ് വിദ്വേഷ പരാമർശവുമായി സുവേന്ദു അധികാരി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News