സുവേന്ദു അധികാരി ബംഗാളിൽ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

ബംഗാളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ വിജയത്തിലേക്ക് നയിച്ച പ്രമുഖ നേതാവ് സുവേന്ദു അധികാരി സംസ്ഥാനത്ത് മുഖ്യമന്തിയാവും. നാളെ രാവിലെ 11 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ സുവേന്ദു സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്തി ആകും.

ഇന്ന് കൊൽക്കത്തയിലെ വിശ്വ ബംഗ്ലാ കൺവെൻഷൻ സെന്ററിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ ആണ് നിർണ്ണായകമായ തീരുമാനം ബിജെപി എടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സുവേന്ദുവിന്റെ പേര് യോഗത്തിനു ശേഷം പ്രഖ്യാപിച്ചത്. തുടർച്ചയായ രണ്ടു തെരഞ്ഞെടുപ്പുകളിൽ മമത ബാനർജിയെ തോൽപിച്ച സുവേന്ദു നിലവിൽ നന്ദിഗ്രാം, ഭവാനിപൂർ മണ്ഡലങ്ങളിൽ നിന്നുമുള്ള എംഎൽഎയാണ്.

Also Read: കോൺഗ്രസുമായുള്ള സഖ്യം അവസാനിച്ചു? ലോകസഭയിൽ ഡിഎംകെ എംപിമാർക്ക് ഇരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കണമെന്ന് കനിമൊഴി

294 അംഗങ്ങളുള്ള ബംഗാൾ നിയമസഭയിൽ ബിജെപിക്ക് 207 അംഗങ്ങളും തൃണമൂൽ കോൺഗ്രസിന് 80 അംഗങ്ങളുമാണുള്ളത്. സിപിഐഎമ്മിന് ഒരു എംഎൽഎ ആണ് നിയമസഭയിൽ ഉള്ളത്. ഇതിനിടയിൽ, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് മമത ബാനർജി നിലപാട് എടുത്തതിനു പിന്നാലെ  ബംഗാൾ സർക്കാരിനെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഗവർണർ പിരിച്ചുവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News