
സുസുക്കിയുടെ സ്കൂട്ടർ വിപണിയിലെ താരങ്ങളാണ് ആക്‌സസ്, ബർഗ്മാൻ, അവെനിസ് മുതലായവ. അതിൽ തന്നെ ആക്സസിന് ഇന്ത്യൻ വിപണിയിൽ നല്ല വിൽപനയും ലഭിക്കുന്നുണ്ട്. ബർഗ്മാൻ സ്ട്രീറ്റ്, ആക്‌സസ്, അവെനിസ് എന്നീ മോഡലുകൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സുസുക്കി. ബ്രാൻഡിന്റെ ഏതെങ്കിലും സ്‌കൂട്ടർ വാങ്ങാനെത്തുന്നവർക്ക് 5,000 രൂപ ക്യാഷ്ബാക്കിനൊപ്പം 100 ശതമാനം വരെ ലോണും കമ്പനി ഓഫർ ചെയ്യുന്നുണ്ട്.
പരിമിതകാലത്തേക്കാണ് കമ്പനി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫറിനെ സംബന്ധിച്ച കൂടുതൽ കാര്യങ്ങളറിയാൻ അംഗീകൃത ഷോറൂമുകൾ സന്ദർശിക്കുക.
ആക്സിസിന്റെ എക്സ്ഷോറൂം വില വരുന്നത് 81,700 രൂപ മുതലാണ് വാഹനത്തിന്റെ കൂടുതൽ പ്രത്യേകതകൾ എന്തൊക്കെയാണ് എന്ന് നോക്കാം. 6,750 ആർപിഎമ്മിൽ 8.58 bhp കരുത്തും 5,500 ആർപിഎമ്മിൽ 10 Nm ടോർക്കും നൽകുന്ന 125 സിസി എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനിലാണ് ആക്സസ് എത്തുന്നത്. 60 കിലോമീറ്റർ മൈലേജും വാഹനത്തിന് കമ്പനി ആവശ്യപ്പെടുന്നുണ്ട്.
അവെനിസിലും ബർഗ്മാൻ സ്ട്രീറ്റിലും ആക്സസിലുള്ള അതേ എഞ്ചിനാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ബർഗ്മാൻ സ്ട്രീറ്റിന് 95,800 രൂപ മുതലും ബർഗ്മാൻ സ്ട്രീറ്റ് EX ന് 1,16,200 രൂപ മുതലുമാണ് എക്സ് ഷോറൂം വില വരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here