സ്വാദിഷ്ടമായ ഉള്ളി ചമ്മന്തിഎളുപ്പത്തിൽ ഉണ്ടാക്കാം

ulli chamdhi

എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ലഞ്ചിന് എന്ത് കൊടുക്കണം എന്ന സംശയം. എന്നാൽ ഉണ്ടാക്കുന്ന ഭക്ഷണത്തിന് രുചി കുറയാനും പാടില്ല. ഇങ്ങനെ കഷ്ടപ്പെടുന്നവർക്കായി   ഇതാ ഒരു സിമ്പിൾ റെസിപ്പി. ഒന്ന് പരീക്ഷിച്ചു നോക്കാം. അതു വെറും . വെറും 10 മിനിറ്റിൽ സ്വാദിഷ്ടമായ ചമ്മന്തി ഉണ്ടാക്കി നോക്കിയാലോ.

ചേരുവകൾ
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
സവാള – ഇടത്തരം 2 എണ്ണം
ചെറിയ ഉള്ളി – 3 അല്ലെങ്കിൽ 4 എണ്ണം
ഇഞ്ചി അരിഞ്ഞത് – 1 ചെറിയ കഷണം
കറിവേപ്പില – അര കപ്പ്
മുളകുപൊടി – 1 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പുളി – നെല്ലിക്ക വലുപ്പത്തിന്
ശർക്കര – 1½ ടീസ്പൂൺ

ALSO READ :കരിമ്പ് ഇല്ലാതെ കരിമ്പ് ജ്യൂസ് ഉണ്ടാക്കിയാലോ

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് സവാളയും ചെറിയ ഉള്ളിയും ചേർത്ത് ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക. ശേഷം ഇഞ്ചിയും കറിവേപ്പിലയും ചേർക്കുക. കറിവേപ്പിലയുടെ പച്ചമണം മാറുന്നതിന് മുൻപ് മുളകുപൊടിയും ഉപ്പും ചേർത്ത് ഒരു മിനിറ്റ് വഴറ്റി സ്റ്റൗ ഓഫ് ചെയ്യുക. ഇതിലേക്ക് പുളിയും ശർക്കരയും ചേർത്ത് നന്നായി യോജിപ്പിക്കുക. പിന്നീട് തണുപ്പാൻ മാറ്റിവയ്ക്കുക. ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഒന്ന് മാത്രം കുറച്ച് ചെറുതായി ചതച്ചെടുക്കുക. അധികം അരക്കരുത്. ചോറിനൊപ്പം, ദോശ, അപ്പം എന്നിവയ്‌ക്കൊപ്പം കഴിക്കാൻ വളരെ രുചികരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News