
ശ്രീനാരായണ ഗുരുദേവൻ വിഭാവനംചെയ്ത ഏകലോകദർശനം ലോകസമാധാനത്തിന്റെ മാർഗരേഖയാണെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ. പൂനെയിൽ ശ്രീനാരായണഗുരു സമിതിയുടെ ദേഹുറോഡ് ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിലെ 23-ാമത് പ്രതിഷ്ഠാവാർഷിക മഹോത്സവത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി സച്ചിദാനന്ദ. ഇരുപത് രാജ്യങ്ങളിൽ ചെറുതും വലുതുമായ ഗുരുദേവപ്രസ്ഥാനങ്ങളുമുണ്ട്. ഇവയിൽ ശ്രദ്ധേയമായ ഗുരുദേവപ്രസ്ഥാനമാണ് പൂനെയിലെ ശ്രീനാരായണ ഗുരുസമിതിയെന്നും സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു.
ക്ഷേത്രത്തിന്റെ ആചാര്യനായ സച്ചിദാനന്ദ സ്വാമികളെയും ക്ഷേത്രം തന്ത്രി സ്വാമി ശിവനാരായണ തീർഥയെയും ക്ഷേത്രം മേൽശാന്തി ശ്രീനിമോൻ ശാന്തിയും, സമിതി ഭാരവാഹികളും പ്രസിഡൻറ് ജെ. ചന്ദ്രൻ, ജനറൽ സെക്രട്ടറി സി.പി. രാജു, ഖജാൻജി അൻസാരി ഗോപിനാഥ്, തുടങ്ങിയവർ ചേർന്ന് പൂർണകുംഭം നൽകി സ്വീകരിച്ചു. ശാന്തിഹവനയജ്ഞം, സർവൈശ്വര്യപൂജ, കലശാഭിഷേകം, അനുഗ്രഹപ്രഭാഷണം, പ്രതിഷ്ഠാവാർഷികസമ്മേളനം, ഭക്തിനിർഭരമായ ഘോഷയാത്ര, കലാസാംസ്കാരിക പരിപാടികൾ, അന്നദാനം എന്നിവയായിരുന്നു മുഖ്യചടങ്ങുകൾ.
keyword: Sree Narayana Guru, Pune, Swami Sachidananda

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

