യുവജനക്ഷേമ ബോർഡിന്‍റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

AWARD

തിരുവനന്തപുരം: 2022-ലെ യുവജനക്ഷേമ ബോർഡിൻറെ യുവപ്രതിഭ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. സാമൂഹിക പ്രവർത്തനത്തിനുള്ള പുരസ്ക്കാരം ആലപ്പുഴയിൽനിന്നുള്ള മുഹമ്മദ് ഷബീറിന് ലഭിച്ചു. ദൃശ്യമാധ്യമ മേഖലയിലെ മികവിനുള്ള പുരസ്ക്കാരം തിരുവനന്തപുരം ദൂരദർശനിലെ അരുണിമ കൃഷ്ണനും അച്ചടി മാധ്യമ പുരസ്ക്കാരം എറണാകുളം മാതൃഭൂമിയിലെ ആർ റോഷനും ലഭിച്ചു.

Also Read : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണ്: എ എൻ ഷംസീർ

കലാരംഗത്തെ മികവിന് പാലക്കാട്ടെ ഐശ്വര്യ പുരസ്ക്കാരത്തിന് അർഹയായി. മികച്ച പുരുഷ കായികതാരത്തിനുള്ള പുരസ്ക്കാരം കണ്ണൂരിലെ ഷിനുവിന് ലഭിച്ചു. തൃശൂരിൽനിന്നുള്ള അനഘ വിപിയും പത്തനംതിട്ടയിലെ ദേവപ്രിയയും വനിതാ കായികതാരത്തിനുള്ള പുരസ്ക്കാരം നേടി. സാഹിത്യമേഖലയിലെ മികവിന് കിംഗ് ജോൺസിന് പുരസ്ക്കാരം ലഭിച്ചു. കാർഷിക മേഖലയിലെ മികവിനുള്ള പുരസ്ക്കാരം ജെ ജ്ഞാന ശരവണനാണ്. സംരംഭകത്വ മികവിന് പാലക്കാട്ടെ അൻസിയയ്ക്കാണ് അവാർഡ്. സാംസ്ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.

Also Read : മൂവാറ്റുപുഴ സാമ്പത്തിക തട്ടിപ്പുകേസ്; അനന്തുകൃഷ്ണന്‍റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ഫ്ലാറ്റില്‍ സന്ദര്‍ശനം നടത്തിയിരുന്ന കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്‍റാണെന്ന് വെളിപ്പെടുത്തല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News