
നിലമ്പൂർ: മണ്ഡലത്തിന്റെ അതിർത്തി ഗ്രാമമായ അമരമ്പലത്ത് സൗഹൃദത്തിന്റെ മഴവില്ലായി ഉദിച്ചുയരുകയായിരുന്നു എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ്. അപരിചിതത്വമേതുമില്ലാതെ ഏവർക്കും പ്രിയങ്കരൻ. വീട്ടിക്കുന്നില്‍ പ്രായം തളര്‍ത്താത്ത ആവേശവുമായി ലക്ഷ്മിയേടത്തിയും ലീലാവതിയും മാതിയും എത്തി. ‘ഓൻ ഞമ്മളെ കുട്ട്യാ’–- ലക്ഷ്‌മിക്ക് സംശയമേതുമില്ല. വിശേഷങ്ങള്‍ പറഞ്ഞും സ്വരാജിന്റെ കൂടെ ഫോട്ടോയെടുത്തും സന്തോഷം പങ്കുവച്ചും സ്വരാജ് അവരുടെ ഹൃദയം കീഴടക്കി. മതനിരപേക്ഷതയ്‌ക്ക് പോറലേല്‍പ്പിക്കുന്നവരെ പ്രതിരോധിക്കാന്‍ മുന്‍പന്തിയില്‍ സ്വരാജുണ്ടാകുമെന്ന ബോധ്യം നിലമ്പൂരിലെ ജനങ്ങള്‍ക്കുണ്ടെന്ന് ഓരോ സ്വീകരണവും തെളിയിക്കുന്നു.
അമരമ്പലം പഞ്ചായത്തിലെ വേങ്ങാപരതയിലായിരുന്നു ആദ്യ സ്വീകരണം. രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചാണ് തുടങ്ങിയത്. തൊഴിലാളി സമരങ്ങളുടെ ഭൂമികയായ ടി കെ കോളനിയിലെത്തിയപ്പോള്‍ കുഞ്ഞാലിയുടെ സഹചാരി കെ പി റഹീം യുവപോരാളിക്ക് അഭിവാദ്യമേകി. വീട്ടിക്കുന്നിൽ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയത്തിലെ ജീവനക്കാരെ സന്ദർശിച്ചു. പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ പഴക്കുല നൽകി സ്വീകരിച്ചു. മാമ്പറ്റയിലെ സ്വീകരണത്തില്‍ ടി സത്യൻ കാട്ടുതേൻ നൽകി സ്‌നേഹം സമ്മാനിച്ചു. അച്ചാര്‍ കമ്പനിയിലെ സ്വീകരണ കേന്ദ്രത്തില്‍ നാട്ടുകാര്‍ പഴക്കുലയും സമ്മാനിച്ചു.
Also Read: സർക്കാരിന്റെ കൈപിടിച്ച് വികസനത്തിന്റെ പാതയേറുകയാണ് ചുങ്കത്തറ ഗ്രാമപഞ്ചായത്ത്
ഉച്ചയ്‌ക്കുശേഷം മഴ കനത്ത പകലിലും ജനം ഹൃദയം പകരാനെത്തി. കരുളായി പഞ്ചായത്തിലായിരുന്നു സ്വീകരണം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചുങ്കത്തറ, മൂത്തേടം പ്രചാരണയോഗങ്ങളിലും സ്വരാജ് പങ്കെടുത്തു. രാത്രി കൂളിക്കുന്നിൽ പര്യടനം സമാപിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ അനിൽകുമാർ, എൻ ചന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, എംഎൽഎമാരായ കെ ശാന്തകുമാരി, കെ ടി ജലീൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here