എം സ്വരാജ് എത്തിയിട്ടും വി വി പ്രകാശിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കാതെ ആര്യാടൻ ഷൗക്കത്ത്; ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി യുഡിഎഫ് നേതാക്കൾ

കൊട്ടിക്കലാശത്തിലും വിവാദങ്ങൾ അവസാനിക്കാതെ നിലമ്പൂരിലെ യുഡിഎഫ് ക്യാമ്പ്. അന്തരിച്ച വി വി പ്രകാശിന്റെ വീട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് എത്തിയിട്ടും ആര്യാടൻ ഷൗക്കത്ത് കുടുംബാംഗങ്ങളെ സന്ദർശിക്കാത്തത് വിവാദമാകുന്നു. ഇക്കാര്യത്തിൽ മറുപടി പറയാതെ ഒഴിഞ്ഞുമാറി യുഡിഎഫ് നേതാക്കൾ. പെൻഷൻ വിവാദവും ജമാഅത്തെ ഇസ്ലാമി യുഡിഎഫ് കൂട്ടുകെട്ടും നിലമ്പൂരിൽ അവസാന ലാപ്പിലും സജീവ ചർച്ചയാകുന്നതിന്റെ ആശങ്കയിലാണ് യുഡിഎഫ്. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥിആര്യാടൻ ഷൗക്കത്ത് ഇന്ന് വഴിക്കടവിൽ നിന്ന് ബൈക്ക് റാലിയായി നിലമ്പൂരിൽ കൊട്ടി കലാശത്തിന് എത്തും. മൂന്നുമണിയോടെ പ്രവർത്തകർ നിലമ്പൂർ ടൗണിൽ കേന്ദ്രീകരിക്കാനാണ് നേതൃത്വം നിർദ്ദേശം നൽകിയിട്ടുള്ളത്.

ALSO READ: കൊടുവള്ളിയിൽ ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം; പൊലീസുകാരന് പരുക്ക്

അതേസമയം ബുധൻ നിശ്ശബ്ദപ്രചാരണം ആയിരിക്കും. വ്യാഴാഴ്‌ച ആണ് തെരഞ്ഞെടുപ്പ് നടക്കുക. 23ന്‌ ജനവിധി അറിയാം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വവും ഉൾപ്പെടെയുള്ള എൽഡിഎഫ്‌ നേതൃത്വമാകെ പ്രചാരണത്തിനെത്തിയിരുന്നു. കേരള കോൺഗ്രസ്‌ ജെ നേതാവായ മോഹൻ ജോർജ്‌ ആണ്‌ എൻഡിഎ സ്ഥാനാർഥി. പി വി അൻവർ, എസ്‌ഡിപിഐയുടെ സാദിഖ്‌ നടുത്തൊടിക എന്നിവരടക്കം പത്തുപേരാണ്‌ മത്സരിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News