സവർക്കറെ പാതിവഴിയിൽ നിർത്തി രണ്‍ദീപ് ഹൂഡയും നിര്‍മ്മാതാക്കളും തമ്മിൽ തല്ലുന്നു, സിനിമ ഇറക്കാൻ കഴിയുമോ എന്ന് ആശങ്ക

സവർക്കറെ സ്വാതന്ത്ര സമര സേനാനിയായി ചിത്രീകരിക്കുന്ന രണ്‍ദീപ് ഹൂഡയുടെ സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ എന്ന ചിത്രം പ്രതിസന്ധിയിൽ. സംവിധായകനും സിനിമയിലെ പ്രധാന അഭിനേതാവുമായ ഹൂഡയും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നമാണ് സിനിമയെ ഇപ്പോൾ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ 100% ബൗദ്ധിക സ്വത്തവകാശം തന്റേതാണെന്ന് രൺദീപ് ഹൂഡ മുൻപ് അവകാശപ്പെട്ടതായി വാർത്തകൾ പുറത്തു വന്നിരുന്നു.

ALSO READ: ഫിഫ വനിതാ ലോകകപ്പ്; സ്പെയിൻ ക്വാർട്ടറിലെത്തുന്ന ആദ്യ ടീം

രൺദീപ് ഹൂഡയുടെ ആദ്യ സംവിധാന സംരംഭമാണ് സ്വതന്ത്ര വീർ സവർക്കർ. ചിത്രത്തിൽ രൺദീപ് ഹൂഡയുടെ തന്നെ പ്രൊഡക്ഷൻ ഹൗസായ ഫിലിംസ് എൽ എൽ പിയും നിര്‍മ്മാണ പങ്കാളിയായി നിലനിൽക്കുന്നുണ്ട്. ഇതോടെ നിർമ്മാതാവ്, സംവിധായകൻ, നടൻ എന്നീ നിലകളിൽ തന്റെ പങ്ക് കണക്കിലെടുത്ത്, ചിത്രത്തിന്റെ ബൗദ്ധിക സ്വത്തവകാശത്തിന്റെ ഏക ഉടമ താനാണെന്നാണ് രൺദീപ് അവകാശപ്പെട്ടത്. തുടർന്ന് ഇത് ചൂണ്ടിക്കാട്ടി മറ്റ് നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിരുന്നു.

ALSO READ: ബിജെപി എംഎല്‍എയുടെ മകന്‍ ആദിവാസി യുവാവിന് നേരെ വെടിയുതിര്‍ത്തു

അതേസമയം, രൺദീപ് ഹുഡയുടെ ഈ തീരുമാനം സമ്മതിച്ച് നല്‍കാന്‍ മറ്റ് നിര്‍മ്മാതാക്കള്‍ തയ്യാറായിട്ടില്ല. ചിത്രത്തിന്‍റെ മറ്റ് രണ്ട് നിര്‍മ്മാതാക്കളായ സന്ദീപ് സിങ്ങും, ആനന്ദ് പണ്ഡിറ്റും രൺദീപ് ഹൂഡയുടെ അവകാശവാദം തള്ളുകയും, നിയമപരമായി നടപടികളെ നേരിടുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News