കെജ്‌രിവാളിന്റെ വസതിയില്‍ അതിക്രമം നേരിട്ട സംഭവം; പരാതി നല്‍കി സ്വാതി മലിവാള്‍

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വച്ച് അദ്ദേഹത്തിന്റെ പഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രാജ്യസഭാംഗം സ്വാതി മലിവാള്‍ പൊലീസില്‍ പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട ദില്ലി പൊലീസ് സംഘം സ്വാതിയുടെ വീട്ടിലെത്തി അവരുടെ മൊഴിയെടുത്തു.

ALSO READ:  കടുത്ത വരൾച്ചമൂലമുള്ള കൃഷിനാശം: ഇടുക്കിയിൽ മന്ത്രി പി പ്രസാദ് സന്ദർശനം നടത്തി

എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സംഭവത്തില്‍ അന്വേഷണ ചുമതല. നാലു മണിക്കൂറോളമാണ് സ്വാതിയില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചത്. തിങ്കളാഴ്ച രാവിലെയാണു കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ വസതിയിലെത്തിയ സ്വാതി മലിവാളിനെ അദ്ദേഹത്തിന്റെ പഴ്‌സനല്‍ അസിസ്റ്റന്റ് ബൈഭവ് കുമാര്‍ കയ്യേറ്റം ചെയ്തത്. സ്വാതി തന്നെ ഇക്കാര്യം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പരാതിപ്പെട്ടു. എന്നാല്‍ ഔദ്യോഗികമായി പരാതി നല്‍കിയില്ല.

ALSO READ: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട് സ്റ്റുഡന്റ്‌സ് പ്രവേശനം: ഈ യോഗ്യതയുണ്ടെങ്കില്‍ അപേക്ഷിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News