ബ്രേക്ക്ഫാസ്റ്റിന് നല്ല സോഫ്റ്റായ മധുരംകിനിയും കിണ്ണത്തപ്പം ആയാലോ ?

ബ്രേക്ക്ഫാസ്റ്റിന് നല്ല സോഫ്റ്റായ മധുരംകിനിയും കിണ്ണത്തപ്പം ആയാലോ ? ‍വളരെ പെട്ടന്ന് നല്ല കിടിലം കിണ്ണത്തപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന്  നോക്കിയാലോ?

ചേരുവകൾ

വറുത്ത അരിപ്പൊടി – 1 കപ്പ്

ചൂട് പാൽ – 2 കപ്പ്

ചൂട് വെള്ളം – ½ കപ്പ്

പഞ്ചസാര – ¾ കപ്പ്

ഏലയ്ക്കാപ്പൊടി – ½ ടീസ്പൂൺ

ഉപ്പ് – ¼ ടീസ്പൂൺ

ജീരകം – വിതറുന്നതിന്

തയ്യാറാക്കുന്ന വിധം

അരിപ്പൊടി വറുത്തെടുക്കുക.  ചെറുതായി ചൂടാറി കഴിഞ്ഞാൽ ചൂട് പാലും വെള്ളവും ഒഴിച്ച് കട്ടകൾ ഒന്നുമില്ലാതെ യോജിപ്പിച്ചെടുക്കുക.

ഇതിലേക്ക് പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവയും ചേർത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇനി ഇത്  അരിച്ചെടുത്ത് മൂടിവെയ്ക്കാം.

കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള പാത്രത്തിൽ വെളിച്ചെണ്ണ തടവി മാവ് നല്ലതുപോലെ ഇളക്കി പാത്രത്തിലേക്ക് കോരിയൊഴിച്ച് മുകളിൽ ജീരകം വിതറി 10 മുതൽ 15 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News