ഭക്ഷണശേഷം മധുരം കഴിക്കാൻ തോന്നുന്നതിന് പിന്നിലുമുണ്ട് ഒരു കാരണം, മാറ്റാം ആ ശീലം

ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാൽ മധുരം കഴിക്കുക എന്നത് മലയാളികൾക്ക് നിർബന്ധമാണ്. എന്നാൽ മധുരം അമിതമായി കഴിക്കുന്നത് ഭാരം വർധിപ്പിക്കുകയും ചെയ്യും. ഇപ്പോഴിതാ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ എന്തുകൊണ്ടാണ് മധുരം കഴിക്കാൻ തോന്നുന്നത് എന്നതിനെപ്പറ്റി ന്യൂട്രീഷനിസ്റ്റായ നേഹ രംഗ്‌ലാനി പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ALSO READ: ഒടുവിൽ ഫിന്നി മടങ്ങി യജമാനൻ ഇല്ലാതെ; മരണത്തിലും ഒഴിയാത്ത സ്നേഹം, സംഭവം ഇങ്ങനെ

പകൽ സമയത്ത് ആവശ്യമായ ഭക്ഷണം ശരീരത്തിന് നൽകണം. ഇത് നടക്കാതെ വരുമ്പോൾ വിശപ്പിന്‍റെ ഹോര്‍മോണ്‍ ആയ ഗ്രെലിന്‍ പ്രവര്‍ത്തിക്കുകയും മധുരത്തോടുള്ള ആസക്തി വർധിപ്പിക്കുകയും ചെയ്യും. ഇത് ശാരീരികമോ മനഃശാസ്ത്രപരമോ ആകാം എന്ന് നേഹ പറയുന്നു. ഓരോ ദിവസവും ശരീരത്തിനാവശ്യമായ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫാറ്റ്, ഫൈബര്‍ എന്നിവയും നൽകേണ്ടതുണ്ട്. അല്ലാതെ വരുമ്പോഴാണ് വീണ്ടും വീണ്ടും മധുരം കഴിക്കാന്‍ തോന്നുന്നത്.

സ്‌ട്രെസ്, ഉറക്കമില്ലായ്മ തുടങ്ങിയവ ഇതിന് കാരണമായി പറയപ്പെടുന്നു. കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നതിലൂടെ ഒരു പരിധി വരെ ഇത് ഒഴിവാക്കാൻ സാധിക്കും. കൂടാതെ ഭക്ഷണ ശേഷം മധുരം കഴിക്കുന്നത് ശീലമാക്കാതിരിക്കാനും ശ്രദ്ധിക്കണം. മധുരം കഴിച്ച് കഴിഞ്ഞ് ഉറക്കം വരുന്നതായി തോന്നുന്നുവെങ്കിൽ ആ ശീലം പൂർണമായും ഒഴിവാക്കുകയും മറ്റെന്തെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെടുകയോ ചെയ്യണമെന്നും നേഹ നിർദ്ദേശിക്കുന്നു.

ALSO READ: ഇസ്രയേലിനെതിരെ എര്‍ദോഗന്‍; ‘തോറയില്‍ അങ്ങനെ പറയുന്നില്ല’

അതേസമയം മധുരം കഴിക്കുമ്പോൾ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നതായി തോന്നിയാൽ ചെറിയ അളവില്‍ ഡാര്‍ക്ക്‌ ചോക്ലേറ്റ്, ബ്ലിസ് ബോള്‍സ്, നട്സ്, കടലമിട്ടായി തുടങ്ങിയവയെല്ലാം കഴിക്കാമെന്നും നേഹ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News