മധുരം കിനിയും സേമിയ മാമ്പഴ പായസം

mango semiya payasam

മധുരം കിനിയും സേമിയ മാമ്പഴ പായസം വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

റോസ്റ്റഡ് സേമിയ-200ഗ്രാം
മാങ്ങ-1എണ്ണം
പഞ്ചസാര-5ടീസ്
പാല്‍-200മില്ലി
കണ്ടന്‍സ്ഡ് മില്‍ക്-50ഗ്രാം
ഏലയ്ക-4എണ്ണം
നെയ്യ്-2 സ്പൂണ്‍
ബദാം-10എണ്ണം
മുന്തിരി-10എണ്ണം
ഉപ്പ്-ഒരു് നുള്ള്
വെള്ളം

Also Read : സ്വീറ്റാണ് സോഫ്റ്റും ! ബേക്കറിയില്‍ നിന്നും വാങ്ങുന്ന അതേ രുചിയില്‍ ടീ കേക്ക് ഇനി വീട്ടിലുണ്ടാക്കാം

തയ്യാറാക്കുന്നവിധം

മാമ്പഴം തൊലി കളഞ്ഞ് ചെറുതാക്കി നുറുക്കി അഞ്ച് മിനിട്ട് വേവിക്കുക

ചൂടാറിയാല്‍ മിക്‌സിയില്‍ അരച്ചെടുക്കുക.

പാനില്‍ പാലും വെള്ളവും മിക്‌സ് ചെയ്‌തൊഴിച്ച് ചൂടാക്കുക

തിളവന്ന് തുടങ്ങുമ്പോള്‍ സേമിയയും പഞ്ചസാരയും ചേര്‍ക്കാം

മീഡിയം ഫ്‌ലൈമില്‍ ആക്കി തിളപ്പിക്കുക

സേമിയ വെന്ത് വരുമ്പോള്‍ കണ്ടന്‍സ്ഡ് മില്‍ക് ചേര്‍ത്തിളക്കി യോജിപ്പിച്ച് ഏലയ്ക ചതച്ചത് ചേര്‍ത്ത് ഉപ്പും ചേര്‍ത്തിളക്കുക

ഇതിലേക്ക് മാമ്പഴ പേസ്റ്റ് ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചെടുക്കാം

നെയ്യില്‍ വറുത്ത ബദാമും മുന്തിരിയും ചേര്‍ത്താല്‍ പായസം റെഡി

മാമ്പഴം ചേര്‍ത്താല്‍ തിളപ്പിക്കാന്‍ പാടില്ല

Also Read : ഷാപ്പിലെ രുചിയില്‍ വരാല്‍ കറി ഇനി സിംപിളായി വീട്ടിലുണ്ടാക്കാം !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News