പാല്‍ കുടിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് നല്‍കാം ഹെല്‍ത്തി റോസ് മില്‍ക്ക്

പാല് കുടിക്കാന്‍ മടിയുള്ളവരാണ് മിക്ക കുട്ടികളും. എന്നാല്‍ പാല്‍ കുടിക്കാന്‍ മടിയുള്ള കുട്ടികളെ കൊണ്ട് പാല്‍ കുടുപ്പിക്കാന്‍ ഒരു എളുപ്പ മാര്‍ഗ്ഗമുണ്ട്. അവര്‍ക്ക് രാവിലെ രോസാ പൂവിന്റെ ഇതളുകളിട്ട പാല്‍ കൊടുത്തുനോക്കൂ.

Also Read : കുട്ടികള്‍ ഇഡ്ഡലി കഴിക്കാറില്ലേ? എങ്കില്‍ രാവിലെ നല്‍കാം ഇഡ്ഡലി ഉപ്പുമാവ്

ചേരുവകള്‍

റോസാ പൂക്കള്‍ – 3 എണ്ണം

പാല്‍ – 1 ഗ്ലാസ്

പഞ്ചസാര – ആവശ്യത്തിന്

തയാറാക്കുന്ന വിധം

റോസാ പൂക്കള്‍ ഇതളുകള്‍ അടര്‍ത്തി എടുത്ത് ഒരു സ്റ്റീല്‍ പാത്രത്തില്‍ ഇടുക.

ഒരു പാനില്‍ തട്ട് വച്ച് അടച്ചു വെച്ച് 5 മിനിറ്റ് ചൂടാക്കുക.

ശേഷം ഈ പാനില്‍ റോസാ പൂക്കള്‍ വെച്ച പ്ലേറ്റ് ഇറക്കി 10 മിനിറ്റ് നേരത്തേക്ക് ചൂടാക്കുക

ക്രിസ്പ്പി റോസ് പെറ്റല്‍സ് റെഡി

Also Read : ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

ഇനി പാലില്‍ ആവശ്യത്തിന് പഞ്ചസാരയും കുറച്ച് ക്രിസ്പ്പി റോസ് പെറ്റല്‍സ് കൂടി ഇട്ട് തിളപ്പിക്കുക

പാല്‍ തിളച്ചതിന് ശേഷം അരിച്ചെടുക്കു. തണുത്തതിന് ശേഷം കുട്ടികള്‍ക്ക് നല്‍കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News