
90കളിലെ പ്രിയപ്പെട്ട തേൻ മിഠായി. പറയുമ്പോൾ തന്നെ നാവിൽ വെള്ളമൂറിയോ ? പണ്ട് ചായക്കടയിലെ ചില്ലുഭരണിയിൽ ഇരുന്ന് എത്ര തവണ ഇവ നമ്മളെ കൊതിപ്പിച്ചിട്ടുണ്ട്, അല്ലേ.. അന്നൊക്കെ അച്ഛനോടും അമ്മയോടും പറഞ്ഞ് പറഞ്ഞ് പൈസ വാങ്ങി പോയി കൈ നിറയെ ആ മധുരമുള്ള മിഠായി വാങ്ങുമ്പോൾ ഉണ്ടാകുന്ന സന്തോഷം, അതൊന്ന് വേറെ തന്നെയാണ്. ഇന്നത്തെ കാലത്ത് ഇവ കണ്ടു കിട്ടാറെയില്ല. അതുകൊണ്ട് നമ്മൾ അനുഭവിച്ചറിഞ്ഞ ആ രുചി കുട്ടികളിലേക്കും കൊടുക്കേണ്ടേ ? ഇതാ തേൻ മിഠായി ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കിയാലോ ?
ALSO READ: ഉച്ചയ്ക്ക് ഒരു വെറൈറ്റി റൈസ് ട്രൈ ചെയ്താലോ? എളുപ്പത്തിലുണ്ടാക്കാം ജീര റൈസ്
അവശ്യ ചേരുവകൾ
ഉഴുന്ന്- 1/4 കപ്പ്
പച്ചരി- 1 കപ്പ്
ഉപ്പ്- 1/4 സ്പൂൺ
റെഡ് ഫുഡ് കളർ- 1/4 ടീസ്പൂൺ
ബേക്കിംഗ് പൗഡർ- 1/4 ടീസ്പൂൺ
പഞ്ചസാര- 2 കപ്പ്
നാരങ്ങാനീര്- 1 ടീസ്പൂൺ
പഞ്ചസാര പൊടിച്ചത്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്നും പച്ചരിയും ആറ് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. കുതിർത്തെടുത്ത ഇവ പ്രത്യേകം അരച്ചെടുക്കാം. പിന്നീട് ഇവ ഒരുമിച്ച് ചേർത്തിളക്കി യോജിപ്പിച്ചോളൂ. ഇതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ റെഡ് ഫുഡ് കളർ, കാൽ ടീസ്പൂൺ ബേക്കിങ് സോഡ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് ഒരു കപ്പ് വെള്ളം ഒഴിക്കുക. അതിലേക്ക് ഒന്നര കപ്പ് പഞ്ചസാര ചേർത്ത് അലിയിച്ചെടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാ നീര് കൂടി ചേർത്ത് ശർക്കര ലായനി കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വറുക്കാനാവശ്യമായ എണ്ണ ചേർത്ത് ചൂടാക്കാം. മാവ് ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് ചേർത്ത് വറുത്തെടുക്കാം. ഇവ പഞ്ചസാര ലായനിയിൽ ചേർത്ത് അൽപ്പ സമയം മാറ്റി വയ്ക്കാം. ശേഷം കുറച്ച് പഞ്ചസാര പൊടിച്ചതിലേക്ക് ചേർത്ത് ഇഷ്ടാനുസരണം കഴിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here