
സ്വിഗി ഇൻസ്റ്റാമാർട്ടിൽ 5 ലക്ഷം രൂപ വരെ ക്യാഷ് ഓഫർ ലഭിച്ചു എന്നതിന്റെ സ്ക്രീൻ ഷോട്ട് സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഇതിന്റെ പിന്നിലെ സത്യം എന്താണെന്ന് അന്വേഷിച്ച് പരക്കം പായുകയാണ് നെറ്റിസൺസ്.
4000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഓഫർ ലഭിച്ചുവെന്നും, സ്വിഗിയിലെ സാങ്കേതിക പ്രശ്നമാണ് ഇത്തരത്തിലൊരു പ്രശ്നം ഉണ്ടാകാൻ കാരണമെന്നും സ്ക്രീൻഷോട്ട് പങ്കുവെച്ചയാണ് റെഡ്ഡിറ്റിൽ കുറിച്ചു. കൂടാതെ ഓഫർ കിട്ടിയപ്പോൾ തന്നെ ഉപഭോക്താക്കൾ അതിന് സാധനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും. ഇത്തരത്തിൽ വാങ്ങിയ പ്രോഡക്ടുകൾ തിരിച്ചേൽപ്പിക്കണം എന്നും ഉപഭോക്താക്കളെ ഫോണില്‍ വിളിച്ച് സ്വിഗ്ഗി അധികൃതര്‍ ആവശ്യപ്പെട്ടു എന്ന് റെഡ്ഡിറ്റിലെ പോസ്റ്റില്‍ പറയുന്നു.
Also Read: പരസ്യങ്ങളിൽ നിന്ന് കോടികൾ വരുമാനം നേടി യുട്യൂബ്
Someone is definitely losing their job at Swiggy
byu/Technical-Relation-9 inindia
എന്നാൽ വൈറലായ ഈ പോസ്റ്റിലെ കാര്യങ്ങളൊന്നും സ്വിഗ്ഗി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ‘സ്വിഗ്ഗിയില്‍ ആരുടെയെങ്കിലും പണി പോകുമെന്നുറപ്പാണ്’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് റെഡ്ഡിറ്റിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇത് സ്വിഗ്ഗിയുടെ മാര്‍ക്കറ്റിംഗ് തന്ത്രമാണെന്നാണ് ചിലർ പറയുന്നത്.
Also Read: ഇന്‍റർനെറ്റിൽ നോക്കി കോഡിങ് പഠിച്ചു, ഒടുവിൽ ആപ്പ് വിറ്റു നേടിയത് 416 കോടി!
40 രൂപ മുതല്‍ 100 രൂപ വരെയേ ഓഫർ ലഭിച്ചിട്ടുള്ളുവെന്നും. അറിയാവുന്ന ആളുകളോടൊപ്പം ചോദിച്ചപ്പോൾ ഇത്ര തന്നെയെ അവർക്കും ലഭിച്ചിട്ടുള്ളൂ എന്നാണ് പറയുന്നത്. എന്തായാലും വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറിന്‍റെ യാഥാര്‍ഥ്യം എന്ന് തിരയുകയാണ് നെറ്റിസണ്‍സ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here