ഏറ്റവും സൗഹൃദമുള്ള രാജ്യം എന്ന പദവിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കി സ്വിറ്റ്‌സര്‍ലാന്‍ഡ്; കാരണം ഇത്

nestle-india-switzerland

ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടി അല്ലെങ്കില്‍ ഡിടിഎഎ ഉടമ്പടി പ്രകാരം നല്‍കിയ ‘ഏറ്റവും സൗഹൃദമുള്ള രാഷ്ട്രം’ (എംഎഫ്എന്‍) എന്ന പദവിയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കി സ്വിറ്റ്സർലാൻഡ്. നെസ്ലെ കേസിലെ സുപ്രീം കോടതി വിധിയാണ് സ്വിറ്റ്സര്‍ലാന്‍ഡ് ഈ തീരുമാനമെടുത്തതിന് കാരണം.

സ്വിറ്റ്സര്‍ലാന്‍ഡിന്റെ നീക്കം ഉഭയകക്ഷി ഉടമ്പടിയില്‍ വലിയ മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇത് സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളിലും ഇന്ത്യയിലെ സ്വിസ് നിക്ഷേപങ്ങളിലും വലിയ സ്വാധീനം ചെലുത്തും. ഡിസംബര്‍ 11-ന് ആണ് ഔദ്യോഗിക പ്രസ്താവന സ്വിസ് ധനകാര്യ വകുപ്പ് ഇറക്കിയത്. ഇതിൽ സുപ്രീം കോടതിയെ എടുത്തുപറയുന്നുണ്ട്. 2023ലെ വിധിയാണ് ഇന്ത്യയ്ക്കുള്ള ഏറ്റവും സൗഹൃദമുള്ള രാഷ്ട്രം എന്ന പദവി നീക്കം ചെയ്യാനുള്ള തീരുമാനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത്.

Read Also: ഇത് മനുഷ്യ ചരിത്രത്തിലാദ്യം; 400 ബില്യൺ കടന്ന് ഇലോൺ മസ്കിന്‍റെ ആസ്തി, ഏറ്റവും മൂല്യമേറിയ കമ്പനിയായി ‘സ്പേസ് എക്സ്’

ഇതിനര്‍ഥം, 2025 ജനുവരി 1 മുതല്‍, ഇന്ത്യൻ ടാക്സ് റെസിഡൻ്റുമാർക്കും സ്ഥാപനങ്ങൾക്കും നല്‍കേണ്ട ഡിവിഡന്റുകളില്‍ നിന്ന് 10 ശതമാനം നികുതി (നിലവിലെ 5 ശതമാനത്തിന് പകരം) ഈടാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News