ബത്‌ലഹേമില്‍ ആഘോമില്ല; പക്ഷേ അവര്‍ക്കായി പുല്‍ക്കൂട് ഉയര്‍ന്നു

ഒരിറ്റു കണ്ണീര്‍ പൊഴിക്കാതെ ഗാസയിലെ മനുഷ്യരെ കുറിച്ച് ഹൃദയമുള്ളവര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. ലോകം മുഴുവന്‍ പ്രത്യാശയുടെ കിരണങ്ങളുമായി ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുമ്പോള്‍ കുഞ്ഞു ഹൃദയങ്ങള്‍ ഉള്‍പ്പെടെ നിലച്ചു പോയ ഗാസയില്‍ അലങ്കാരങ്ങളില്ല, ആരവങ്ങളില്ല. എങ്ങും ചിതറിതെറിച്ച അവശിഷ്ടങ്ങള്‍ക്കിടയിലും അവര്‍ ഒരുതരി വെളിച്ചത്തിനായി പരതുകയാണ്.. ഒരു ജനത ഇപ്പോഴും കാത്തിരിപ്പിലാണ്.

ALSO READ:  നേര് മോഷ്ടിച്ചതാണോ? വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്തിൽ ഒരാളായ ശാന്തി മായാദേവി

ക്രിസ്മസ് ദിനത്തില്‍ വളരെ കുറച്ച് കടകള്‍ മാത്രമാണ് ബത്‌ലഹേമില്‍ തുറന്നത്. നക്ഷന്രഗരത്തിന്റെ പ്രധാന കേന്ദ്രമായ മാങ്കര്‍ സ്‌ക്വയറിലും ശ്മശാന മൂകത. യേശുകൃസ്തുവിന്റെ ജന്‍മസ്ഥലമെന്ന് വിശ്വസിക്കുന്ന ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയിലും തിരക്കില്ല. ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കുള്ള ആദര സൂചകമായി കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രതീകാത്മക പുല്‍ക്കൂട് നിര്‍മിച്ചിട്ടുണ്ട്.

ALSO READ:  വെറും അരമണിക്കൂര്‍ മതി; ഓവന്‍ ഇല്ലാതെ റിച്ച് പ്ലം കേക്ക് വീട്ടിലുണ്ടാക്കാം

ഭീമാകാരമായ ക്രിസ്മസ് ട്രീ, പരേഡുകള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയോടെയാണ് ബെത്‌ലഹേമിലെ നേറ്റിവിറ്റി സ്‌ക്വയറില്‍ എല്ലാ സീസണിലും ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിക്കുക. എന്നാല്‍ ഇക്കുറി തീര്‍ത്ഥാടകരോ വിനോദ സഞ്ചാരികളോ ഇല്ലാതെ വിജനമാണ് ബെത്‌ലഹേം. ക്രിസ്മസ് രാത്രിയിലും ഇസ്രയേല്‍ ആക്രമണത്തില്‍ 70ഓളം പേരാണ് മരിച്ചത്. പ്രത്യാശയുടെ പുല്‍കൂട് ഉയരുമ്പോഴും ഇതുവരെയും തീരുമാനമാകാത്ത സമാധാന ചര്‍ച്ചകള്‍ മറ്റൊരിടത്ത് പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel