
ജീവിതശൈലിയിലെ മാറ്റങ്ങള്‍ കാരണം മിക്കവരിലും വൃക്കയിലെ കല്ലുകള്‍ ഇന്ന് സര്‍വ സാധാരണമാണ്. ചിലതരം രോഗാവസ്ഥകള്‍, അമിതഭാരം, ചില സപ്ലിമെന്റുകളും മരുന്നുകളും തുടങ്ങി പല ഘടകങ്ങളാണ് കിഡ്നി സ്റ്റോണിലേക്ക് നയിക്കുന്നത്. മൂത്രനാളിയിലെ ഏത് ഭാഗത്തും വൃക്കയിലെ കല്ലുകള്‍ക്ക് കാരണമാകുന്ന ലവണങ്ങള്‍ കാണപ്പെടും. വൃക്ക മുതല്‍ മൂത്രസഞ്ചി വരെ മൂത്രം പോകുന്ന വഴികളില്‍ പലപ്പോഴും ധാതുക്കള്‍ രൂപപ്പെടും.ഇവ കൂടിച്ചേര്‍ന്ന് ഉണ്ടാകുന്ന ഖര നിക്ഷേപങ്ങളാണ് കിഡ്‌നി സ്റ്റോണ്‍സ് അഥവാ വൃക്കയിലെ കല്ലുകള്‍.
വൃക്കയിലെ കല്ല് വൃക്കക്കുള്ളില്‍ തന്നെ നീങ്ങുമ്പോഴോ മൂത്രനാളികള്‍ ഒന്നിലേക്ക് കടക്കുകയോ ചെയ്യുന്നത് വരെ പലപ്പോഴും വലിയ രോഗലക്ഷണങ്ങള്‍ കാണിക്കാറില്ല. അതേസമയം വൃക്കയിലെ കല്ല് മൂത്രനാളികളില്‍ അടിഞ്ഞുകൂടുമ്പോള്‍ അത് മൂത്രത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും. ഇത് വൃക്ക വീര്‍ക്കുന്നതിനും മൂത്രനാളി രോഗാവസ്ഥയിലാവുന്നതിനും ഇടയാകും.
Also read-ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? സ്‌ട്രോക്ക് സാധ്യത ഏറെയാണ്
വിറയല്‍പോലെ വന്നു തീവ്രത കൂടിവരുന്ന വേദന, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍, മൂത്രത്തിന്റെ നിറം പിങ്കോ ചുവപ്പോ ആവുക, മൂത്രത്തിന് ദുര്ഡഗന്ധം അനുഭവപ്പെടുക, പനിയും വിറയലും, അടിവയറ്റിലേക്കും ഞരമ്പിലേക്കും പ്രസരിക്കുന്ന വേദന ,ഓക്കാനം ഛര്‍ദി എന്നിവയാണ് കിഡ്‌നി സ്റ്റോണിന്റെ പ്രധാന ലക്ഷണം.
വെള്ളം ധാരാളം കുടിക്കുക. സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കുക. കാത്സ്യം കൂടുതലുള്ള ഭക്ഷണം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ രോഗം വരുന്നത് ഒരു പരിധിവരെ തടയാന്‍ സാധിക്കും.
വൃക്കയിലെ കല്ലുകള്‍ മൂലം ഇരിക്കാന്‍ കഴിയാത്തവിധം കഠിനമായ വേദന അനുഭവപ്പെടാം. പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ സ്ഥിരമായ കേടുപാടുകള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാകും. മൂത്രനാളിയില്‍ കല്ലുകള്‍ തങ്ങിനില്‍ക്കുക, മൂത്രാശയ അണുബാധയുമായി ബന്ധപ്പെട്ടുള്ള സങ്കീര്‍ണതകള്‍ ഉണ്ടായാല്‍ ശസ്ത്രക്രിയയിലേക്ക് കടക്കാനാണ് ഡോക്ടര്‍മാര്‍ പൊതുവെ നിര്‍ദേശിക്കാറുള്ളത്. ധാരാളം വെള്ളം കുടിക്കുക
ഭക്ഷണ കാര്യങ്ങളിലും ജീവിതശൈലിയിലുമുള്ള ശ്രദ്ധയുമാണ് പ്രധാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here