
രജിസ്ട്രാര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിസിക്ക് അധികാരമില്ലെന്ന് സിന്‍ഡിക്കേറ്റ് അംഗം ഡോ ഷിജു ഖാന്‍. സര്‍വകലാശാലയുടെ ജനാധിപത്യ അട്ടിമറിയാണ് നടക്കുന്നത്. ഇത് പൂര്‍ണമായും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. വിസി ഇപ്പോള്‍ എടുത്ത അധികാരം നിയമവിരുദ്ധമാണ്.അപ്പോയിമെന്റ് അതോറിറ്റിക്ക് മാത്രമേ ഡിസിപ്ലിനറി ആക്ഷന്‍ എടുക്കാന്‍ കഴിയുകയുള്ളു എന്നും ഷിജു ഖാന്‍ പറഞ്ഞു.
വിസി തികച്ചും സംഘപരിവാറിന്റെ ആയുധമാണ്. രാജ്യത്തെ ചട്ടങ്ങള്‍ക്ക് വരുദ്ധമായ സസ്‌പെന്‍ഷന്‍ നടപടിയെ സിന്‍ഡിക്കേറ്റ് അംഗീകരിക്കില്ല. ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഷിജു ഖാന്‍ കൂട്ടിച്ചേര്‍ത്തു.
കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിനിനെയാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മൽ സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണര്‍ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് നല്‍കിയതിനാണ് നടപടിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവിലുണ്ട്.
സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ച ചെയ്യാതെ വി സിയുടെ ഏകപക്ഷീയ നടപടിയാണിത്. കഴിഞ്ഞ മാസം സർവകലാശാലയിൽ സ്വകാര്യ സംഘടന പരിപാടിക്കായി തയ്യാറാക്കിയ പരിപാടിയിൽ ആർ എസ് എസ് ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാൻ രജിസ്ട്രാർ നിർദേശിച്ചിരുന്നു. നിയമപരമായി മുന്നോട്ടുപോകുമെന്ന് രജിസ്ട്രാര്‍ പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here