പാലക്കാട് പ്രവാസി സെന്റർ സംഘടിപ്പിക്കുന്ന സിനർജി പ്രയോജക സംഗമം ജൂലൈ 6ന്

പാലക്കാട് പ്രവാസി സെന്റർ വിവിധ സംരംഭകർക്ക് അവരുടെ സ്ഥാപനങ്ങളെയും ഉത്പന്നങ്ങളെയും പരിചയപ്പെടുത്തുന്നതിനും അവതരിപ്പിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള സിനർജി ഗ്രൂപ്പിന്റെ സംഗമം ജൂലൈ 6ന് പാലക്കാട് ഫോർട്ട് പാലസ് ഹോട്ടലിൽവെച്ച് നടക്കും. വൈകീട്ട് 5 മണിക്ക് ചേരുന്ന ഈ ‘സിനർജി മുഖാമുഖ’ത്തിൽ നിരവധി വ്യാപാര-വ്യവസായ സംരംഭകരുടെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രവാസി സെന്റർ ഭാരവാഹികൾ അറിയിച്ചു.

പാലക്കാട്ടുകാരുടെ ആഗോള പ്രവാസി സംഘടനാ എന്ന നിലയിൽ പാലക്കാട് കേന്ദ്രമായി വിവിധ വിദേശ രാജ്യങ്ങളിൽ വിന്യസിച്ചു പ്രവർത്തിക്കുന്ന പ്രവാസി സെന്ററിന്റെ ഒട്ടേറെ വെബിനാറുകളിലൂടെ പ്രയോജകരമായി പങ്കെടുത്തുകൊണ്ട് താങ്കളുടെ ബിസിനസ് ആശയങ്ങളെയും സംരംഭക സവിശേഷതകളെയും സംവേദനാത്മകമായി അംഗങ്ങൾക്ക് പരിചയപ്പെടുത്താൻ പല സ്ഥാപനങ്ങൾക്കും അവസരം ഒരുക്കിയിട്ടുണ്ടെന്നും സെന്റർ പ്രസിഡന്റ് പ്രദീപ് കുമാർ, സെക്രട്ടറി ശശികുമാർ ചിറ്റൂർ, ട്രഷറർ യൂനുസ് അഹമ്മദ് എന്നിവർ പറഞ്ഞു.

Also read – ‘സ്മാര്‍ട്ട് എനര്‍ജി സേഫ് നേഷന്‍’; ദേശീയ വൈദ്യുതി സുരക്ഷാവാരത്തിന് കെഎസ്ഇബിയില്‍ തുടക്കമായി

സെന്റർ ആവിഷ്കരിച്ചു നടത്തുന്ന പ്രയോജനോന്മുഖമായ പല പരിപാടികളുടെയും പശ്ചാത്തലത്തിൽ അതിന്റെ സഹകരണ പങ്കാളിത്തം, അംഗങ്ങൾക്കും സംരംഭകർക്കും അന്യോന്യം അറിയുന്നതിനും പ്രയോജനപ്പെടുന്നതിനുമുള്ള അവസരമൊരുക്കൽ എന്നിവയാണ് സിനർജി സംഗമം ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News