
ബശ്ശാറുൽ അസദിന്റെ പതിറ്റാണ്ടുകൾ നീണ്ട ഏകാധിപത്യത്തിന് അന്ത്യം കുറിച്ച സിറിയയിൽ പുതിയ തുടക്കം. 5 വര്‍ഷത്തേക്കുള്ള ഇടക്കാല ഭരണഘടനയ്ക്ക് പുതിയ പ്രസിഡന്‍റ് അഹമദ് അല്‍ഷറ അംഗീകാരം നല്‍കിയത്. സ്ത്രീകള്‍ക്ക് പഠിക്കാനും ജോലി ചെയ്യാനുമുള്ള അവകാശങ്ങള്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. എന്നാൽ, രാജ്യത്തിന്‍റെ പ്രസിഡന്‍റ് മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥ പുതിയ ഭരണഘടനയിലുമുണ്ട്. സിറിയന്‍ ജനതയ്ക്ക് ഇതൊരു പുതിയ തുടക്കമാകുമെന്ന് പ്രസിഡന്‍റ് അഹമദ് അല്‍ ഷറ പറഞ്ഞു.
സിറിയയുടെ ഒരു പുതിയ ചരിത്രത്തിന് തുടക്കം കുറിക്കുന്നതാണ് ഭരണഘടനാ പ്രഖ്യാപനം എന്ന് പ്രതീക്ഷിക്കുന്നതായി അൽ-ഷറ വ്യാഴാഴ്ച രേഖയിൽ ഒപ്പുവച്ചുകൊണ്ട് പറഞ്ഞു. അവിടെ നമ്മൾ അടിച്ചമർത്തലിനെ നീതി കൊണ്ട് മാറ്റി സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ; അമേരിക്കൻ എയർലൈൻസ് വിമാനത്തിന് റൺവേയിൽ തീപിടിച്ചു; ചിറക് വഴി രക്ഷപ്പെട്ട് യാത്രക്കാർ
അസദ് ഭരണകൂട്ടത്തെ അട്ടിമറിച്ച് സിറിയ പിടിച്ചെടുത്ത വിമത സഖ്യം കഴിഞ്ഞ ജനുവരിയിലാണ് നിലവിലുണ്ടായിരുന്ന ഭരണഘടന റദ്ദാക്കിയത്. എന്നാൽ ഇസ്ലാമിക നിയമം ഉൾപ്പെടെ മുമ്പത്തെ ഭരണഘടനയിൽ ചില കാര്യങ്ങൾ താൽക്കാലിക ഭരണഘടന നിലനിർത്തുമെന്ന് ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗമായ അബ്ദുൾഹമീദ് അൽ-അവക് പറഞ്ഞു.
ഡിസംബർ എട്ടാം തിയ്യതിയാണ് സിറിയൻ വിമതസേന തലസ്ഥാനമായ ദമാസ്കസ് പിടിച്ചടക്കുന്നതും പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടതും. സിറിയക്ക് പുതുഅവസരമെന്നും ഒപ്പം അപകട ഭീഷണിയെന്നുമായിരുന്നു അമേരിക്കയുടെ അന്ന് അമേരിക്ക പ്രതികരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

