നാലു പതിറ്റാണ്ടു കാലം തീർഥാടകർക്ക് ചായയും ഈത്തപ്പഴവുമെല്ലാം സൗജന്യമായി നൽകി; 96-ാം വയസിൽ വിടപറഞ്ഞ് സിറിയൻ ശൈഖ്

നാലു പതിറ്റാണ്ടു കാലം മദീനയിലെത്തുന്ന തീർഥാടകർക്ക് ചായയും കഹ്‌വയും ഈത്തപ്പഴവുമെല്ലാം സൗജന്യമായി വിതരണം ചെയ്ത് ശ്രദ്ധേനായ ജീവകാരുണ്യ പ്രവർത്തകൻ അബൂ അൽ സബാ എന്ന പേരിൽ അറിയപ്പെടുന്ന ശൈഖ് ഇസ്മാഈൽ അൽ സൈം (96) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ചയാണ് അന്തരിച്ചത്. ‘സിറിയൻ ശൈഖ്’ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.

ALSO READ:ഇന്തോനേഷ്യയിലെ അഗ്നിപർവത സ്ഫോടനം; സൂനാമിക്ക് സാധ്യത,പ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു

കഴിഞ്ഞ റമദാനിലും ഇദ്ദേഹം മദീനയിൽ എത്തിയ സന്ദർശകർക്ക് ഭക്ഷണം വിതരണം ചെയ്തിരുന്നു.ഇസ്‌ലാമിക ചരിത്രത്തിൽ മദീനയിലെത്തിയ വിശ്വാസികൾക്ക് പ്രവാചക കാലത്ത് സേവന സന്നദ്ധരായ വിശ്വാസികളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഈ പ്രതിനിധിയായും അബൂ അൽ സബായെ ആളുകൾ വിശേഷിപ്പിച്ചിരുന്നു. ഇദ്ദേഹത്തെ കുറിച്ചും പ്രവർത്തിയെ കുറിച്ചുമുള്ള ശ്രദ്ധേയമായ കുറിപ്പുകളും മറ്റും സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു.

50 വർഷങ്ങൾക്ക് മുമ്പാണ് അബൂ അൽ സബാ മദീനയിൽ സ്ഥിര താമസം ആരംഭിച്ചത്. മദീനയിലെത്തിയത് മുതൽ അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. മുടക്കമില്ലാതെ 40 വർഷം വിവിധ ഭക്ഷണങ്ങൾ ഇദ്ദേഹം ആളുകൾക്കായി വിതരണം ചെയ്തു.

ALSO READ: ബിജെപിക്ക് കീഴടങ്ങുന്ന കോൺഗ്രസിനെയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കാണുന്നത്: പ്രകാശ് കാരാട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News