‘ബോഗയ്ൻ വില്ല’ യിലെ സ്തുതി ഗാനം ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നുവെന്ന പരാതിയുമായി സിറോ മലബാർ സഭ

bougainvillea

‘ബോഗയ്ൻ വില്ല’യെന്ന അമൽ നീരദിന്റെ പുതിയ സിനിമയിലെ ഗാനം ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നതാണെന്ന് പരാതി. “ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി” എന്ന ഗാനത്തിനെതിരെയാണ് സിറോ മലബാർ സഭ പരാതി നൽകിയത്. ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നതാണ് ഗാനമെന്ന് സിറോ മലബാർ സഭ അല്മായ സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി. ഗാനത്തിനെതിരെ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും പരാതി നൽകിയിട്ടുണ്ട്.

Also Read: അമേരിക്കയിലെ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സൂപ്പർ നാച്ച്വറൽ ത്രില്ലർ പുരസ്കാരം നേടുന്ന ആദ്യ മലയാള ചിത്രമായി ചരിത്രം കുറിച്ച് ‘വടക്കൻ’

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ പ്രോമോഗാനമാണ് സ്തുതി എന്ന പേരി പുറത്തിറങ്ങിയ ഗാനം. ഗാനരംഗത്തിൽ കുഞ്ചാക്കോ ബോബനും ജ്യോതിർമയിക്കുമൊപ്പം ഗാനത്തിന് ഈണം നൽകിയിട്ടുള്ള സുഷിൻ ശ്യാമുമുണ്ട്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരുടെ സിനിമയിലെ പോസ്റ്ററുകൾ നേരത്തെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സ്തുതി എന്ന ഇപ്പോ പരാതിയുയർന്നിരിക്കുന്ന ഗാനവും യൂട്യൂബിൽ ട്രെൻഡിങ്ങായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News