മുനമ്പം വിഷയത്തില്‍ നിരാശയെന്ന് സിറോ മലബാര്‍ സഭ, നിയമം നിരാശപ്പെടുത്തുന്നത്: ആന്റണി വടക്കേക്കര

മുനമ്പം വിഷയത്തില്‍ നിരാശയെന്ന് സിറോ മലബാര്‍ സഭ. നിയമം നിരാശപ്പെടുത്തുന്നതാണെന്ന് ആന്റണി വടക്കേക്കര പറഞ്ഞു. പ്രശ്നം പരിഹരിക്കാത്തതിൽ ആശങ്കയുണ്ടെന്നും രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അത്തരം തെറ്റിദ്ധാരണയുടെ പേരിലാകാം ചില പാർട്ടികൾക്ക് അനുകൂലമായ പ്രതികരണം ഉണ്ടായതും ചിലർക്കെതിരെ വൈകാരികമായി പ്രതികരിച്ചതും. കാത്തിരിക്കാൻ തയാറാണ് എന്നും എന്നാൽ വേഗത്തിൽ പ്രശ്നം പരിഹരിക്കപ്പെടണമെന്നും ആന്റണി വടക്കേക്കര പറഞ്ഞു

രാഷ്ട്രീയ പാർട്ടികൾക്ക് ഏതു വിഷയത്തിലും രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകും. ഇക്കാര്യത്തിൽ ഞങ്ങൾ രാഷ്ട്രീയം കാണുന്നില്ലെന്നും ആന്റണി വടക്കേക്കര മാധ്യമങ്ങളോട് പറഞ്ഞു

അതേസമയം ക‍ഴിഞ്ഞ ദിവസം വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പത്തിന് നീതി ലഭിക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു തുറന്നുസമ്മതിച്ചിരുന്നു. സുപ്രീം കോടതിയിൽ നിയമ പോരാട്ടം തുടരണം. അവിടെ ഭേദഗതി മുനമ്പം ജനതക്ക് നീതി ലഭിക്കാൻ ഇടയാക്കും എന്നും മന്ത്രി പ്രതികരിച്ചു. ഇതോടെ വഖഫ് നിയമ ഭേദഗതി മുനമ്പ പ്രശ്ന പരിഹാരത്തിന് വഴിതുറക്കുമെന്ന ബി ജെ പിയുടെ അവകാശവാദം കേന്ദ്രമന്ത്രി തന്നെ തള്ളിയത്. ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി റിജിജു.

വഖഫ് ഭേദഗതി ബിൽ ഉയർത്തിക്കാട്ടി മുനമ്പം പ്രശ്ന പരിഹാരത്തിന് വഴി തുറന്നു എന്നായിരുന്നു കേരളത്തിൽ ബി ജെ പി യുടെ പ്രചരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈസ്തവരെ സംഘ പരിവാർ പാളയത്തിൽ എത്തിക്കുവാനും ബി ജെ പി വ്യാപക ശ്രമവും നടത്തിവരുകയാണ് . ഇതിനിടെയാണ് കേന്ദ്ര മന്ത്രി തന്നെ മറ്റൊരു നിലപാട് പ്രഖ്യാപിച്ചത്.

Also read: ഏറ്റുമാനൂരില്‍ വക്കീലായ യുവതിയും അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ചു

മുനമ്പം വിഷയത്തെ രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിച്ച ബിജെപിയുടെ നീക്കങ്ങളെ പൊളിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പം നിവാസികൾക്ക് നീതി ലഭിക്കില്ലെന്ന സത്യം കിരൺ റിജിജു തുറന്നുപറഞ്ഞതോടെ കേരളത്തിലെ ബിജെപി നേതൃത്വവും പ്രതിരോധത്തിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News