സിറോ മലബാര്‍ സഭയ്ക്ക് പുതിയ ഇടയന്‍; മാര്‍ റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റു

സിറോ മലബാര്‍ സഭയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു. സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പാണ് അദ്ദേഹം. കഴിഞ്ഞ ഏഴു വര്‍ഷമായി തെലങ്കാനയിലെ ഷംഷാബാദ് രൂപതാധ്യക്ഷനായിരുന്നു. തരഞ്ഞെടുപ്പിലൂടെ നിയമിതനായ രണ്ടാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കൂടിയാണ് അദ്ദേഹം.

ALSO READ: വിലകൂട്ടി ഹോണ്ട; സിറ്റി, എലിവേറ്റ് എന്നിവയുടെ പുതുക്കിയ വില ഇങ്ങനെ

പുതിയ ഉത്തരവാദിത്വം വളരെ ഭംഗിയായി നിറവേറ്റുമെന്നും ഒന്നിച്ച് ചേര്‍ന്ന് നിന്ന് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. വൈദികനായി 41 വര്‍ഷം പൂര്‍ത്തിയായി. ഒന്നിച്ച് ചേര്‍ന്ന് നിന്ന് മുന്നോട്ട് പോകും.തന്റെ ഉത്തരവാദിത്വം എല്ലാവരോടും സഹകരിക്കുക എന്നതാണ്. കുറവുകള്‍ നമുക്ക് ഒരുമിച്ച് പരിഹരിക്കാം. ഒന്നിച്ച് നിന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാം. പുതിയ സ്ഥാനലബ്ദി കൈവന്നശേഷം തന്റെ പെരുമാറ്റത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ALSO READ: ദ്രാവിഡിന് പിറന്നാളാശംസകൾ ടെണ്ടുൽക്കർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News