‘അടിസ്ഥാനപരമായ വിശ്വാസത്തിൽ ഒരു മാറ്റവുമില്ല, ജമാഅത്തെ ഇസ്ലാമി ജനാധിപത്യവും മതേതരത്വവും അംഗീകരിക്കുന്നില്ല’; വീണ്ടും ചർച്ചയായി ജമാഅത്തെ ഇസ്ലാമി മുൻ അമീറിന്റെ പ്രസംഗം

ജമാഅത്തെ ഇസ്ലാമി ജനാധിപത്യവും മതേതരത്വവും അംഗീകരിക്കുന്നില്ലെന്ന് മുൻ അമീറിന്റെ പ്രസംഗം പുറത്ത് വന്നു. അടിസ്ഥാനപരമായ വിശ്വാസത്തിൽ ഒരു മാറ്റവുമില്ലെന്നും മറ്റുള്ളതെല്ലാം പദം കൊണ്ടുള്ള കളിയെന്നും മുൻ അമീർ ടി.കെ അബ്ദുള്ള വ്യക്തമാക്കുന്നതാണ് ഇപ്പോൾ പ്രചരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദം ഉപേക്ഷിച്ചു എന്ന് വി ഡി സതീശൻ പറഞ്ഞത് വിവാദമായിരുന്നു

ജമാ അത്തെ ഇസ്ലാമിയെ വെള്ള പൂശിയ വി ഡി സതീശൻ്റെ നിലപാടിനെതിരെ മുസ്ലീം സംഘടനകൾ ഒന്നടങ്കം രംഗത്ത് വന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് ജമാഅത്തെ ഇസ്ലാമി മുൻ അമീറിന്റെ പുറത്ത് വന്ന പ്രസംഗം. ജനാധിപത്യം, മതേതരത്വം എന്നതൊക്കെ ഇവിടെ ജീവിച്ച് പോകാൻ മാത്രം പറയുന്നതെന്നാണ് മുൻ അമീർ ടി.കെ അബ്ദുള്ള വ്യക്തമാക്കുന്നതാണ്. മുമ്പ് നടത്തിയ പ്രസംഗമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ALSO READ: ‘വീട് വാഗ്ദാനം ചെയ്ത് ആളുകളെ മോഹവലയത്തില്‍ നിര്‍ത്തുന്നത് കോണ്‍ഗ്രസ് നയം’; കെ പി സി സി പ്രഖ്യാപനത്തിലൂടെ ജനം അത് തിരിച്ചറിഞ്ഞെന്നും എം വി ജയരാജൻ

മത രാഷ്ട്ര വാദത്തിൽ നിന്ന് പിന്മാറാൻ ജാമാ അത്തെ ഇസ്ലാമിക്ക് കഴിയില്ലെന് സമസ്ത ഇ കെ , എ പി വിഭാഗങ്ങളും മുജാഹിദ് സംഘടനകളും വ്യക്തമാക്കിയിരുന്നു. വി ഡി സതീശൻ്റെ പ്രസ്താവനക്കെതിരെ ഇവർ രംഗത്ത് വരുകയും ചെയ്തു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് – ജമാ അത്തെ ഇസ്ലാമി ബന്ധം സജീവ ചർച്ചയായ സാഹചര്യത്തിൽ മുൻ അമീറിൻ്റെ നിലപാട് യുഡിഎഫ് ക്യാമ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കും.

ENGLISH SUMMARY: The former Amir’s speech that Jamaat-e-Islami does not accept democracy and secularism is being discussed again on social media.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News