‘ന്യായമായ ഒരു കാര്യവും പറയാൻ അൻവറിന് കഴിഞ്ഞിട്ടില്ല’: ടി കെ ഹംസ

T K HAMSA

പി വി അൻവർ എംഎൽഎയ്ക്ക് ന്യായമായ ഒരു കാര്യവും പറയാൻ കഴിഞ്ഞിട്ടില്ലെന്ന് സിപിഐഎം നേതാവ്   ടി കെ ഹംസ. 98 എംഎൽഎ മാർക്കും ഇല്ലാത്ത അഭിപ്രായമാണ് അൻവറിനെന്ന് അദ്ദേഹം വിമർശിച്ചു. സ്വർണ്ണക്കടത്തുകാരെ പിടിക്കരുതെന്നാണോ അൻവറിന്റെ നിലപാടെന്നും കരിയർമാർ കൊണ്ടുവരുന്നതിൽ ഭാഗം അൻവറിനു കിട്ടുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. നിലമ്പൂരിൽ നടക്കുന്ന സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ALSO READ; മലപ്പുറത്ത് മതസൗഹാര്‍ദത്തിന്റെ അടിത്തറ പണിതത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി: എ വിജയരാഘവന്‍

“ന്യായമായ ഒരു കാര്യവും എംഎൽഎക്ക് പറയാൻ കഴിഞ്ഞിട്ടില്ല. 98 എംഎൽഎമാർക്കും  ഇല്ലാത്ത അഭിപ്രായമാണ് അൻവറിനുള്ളത്. അൻവറിന് ഒറ്റ പ്രശ്നം മാത്രം. സ്വർണ്ണക്കടത്ത് കാരനെ പിടിക്കുന്നു. അവരെ പിടിക്കരുതെന്നാണോ അൻവറിന്. കരിയർമാർ കൊണ്ടുവരുന്നതിൽ ഭാഗം അൻവറിനു കിട്ടുന്നുണ്ടോ? മലപ്പുറം ഇവരുടെ മൂത്താപ്പാൻ്റെ സ്വത്തല്ല. സഖാവ് ഇ എംഎസ് ഉണ്ടാക്കിയതാണ്.”- ടി കെ ഹംസ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News