
നിലമ്പൂരിൽ ജനവിധിയെ എൽഡിഎഫ് മാനിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. അത് മാനിച്ച് ഭാവി പ്രവർത്തനം നടത്തും. എൽഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കും എന്ന് പ്രതീക്ഷിച്ചു, അത് ഉണ്ടായില്ല. എല്ലാം പരിശോധിക്കും എന്നും കുറവുകൾ ഉൾപ്പെടെ പരിശോധിച്ച് തിരുത്തി മുന്നോട്ട് പോകും എന്നും അദ്ദേഹം പറഞ്ഞു.
വർഗീയത പല സ്വഭാവത്തിലും ജനങ്ങളുടെ സ്വര്യ ജീവിതത്തെ ബാധിച്ചിട്ടുണ്ട്. അതിനെതിരെ നടപടിയെടുത്ത് മുന്നോട്ട് പോകും. സർക്കാരിനെതിരായ വിധി അല്ല ഇത്. ശക്തമായി തിരിച്ചു വരും. ഭരണ വിരുദ്ധ വികാരം ഇല്ല. എൽഡിഎഫിൻ്റെ അടിത്തറ തകർന്നിട്ടില്ല. അൻവർ പിടിച്ച വോട്ടുകൾ ഉൾപ്പെടെ പരിശോധിക്കും എന്നും അദ്ദേഹം പറഞ്ഞു.
ALSO READ: നിലമ്പൂരിലെ പരാജയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല: എം എ ബേബി
അൻവറിൻ്റെ വോട്ട് എങ്ങനെ വന്നു എന്നത് നോക്കും. എൽഡിഎഫ് സമഗ്ര പരിശോധന നടത്തും. പ്രതീക്ഷിച്ച വോട്ട് എൽഡിഎഫിന് ലഭിച്ചില്ലവി വി പ്രകാശിന് ലഭിച്ച വോട്ട് യുഡിഎഫിന് ഇത്തവണ ലഭിച്ചിട്ടില്ല. ജയത്തെ അംഗീകരിക്കുന്നു. എന്നാൽ ജനവിധി പൂർണമായും യുഡിഎഫിന് അനുകൂലമാണ് എന്ന് പറയാൻ സാധിക്കില്ല.
അൻവർ യുഡിഎഫിനെയും എൽഡിഎഫിനെയും വിമർശിച്ചിട്ടുണ്ട്. തോൽവിയിൽ നിന്ന് പാഠം പഠിച്ച് പാർട്ടി മുന്നോട്ട് പോകും. രാഷ്ട്രീയമായിട്ടാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

