എൽഡിഎഫ് രാഷ്ട്രീയം പറയുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതം: ടിപി രാമകൃഷ്ണൻ

t p ramakrishnan

നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. എൽഡിഎഫ് സർക്കാറിൻ്റെ വികസന പ്രവർത്തനങ്ങൾ നിലമ്പൂരിലും വലിയ തോതിൽ പ്രാവർത്തികമാക്കി. വികസന പ്രവർത്തനങ്ങളും, ജനക്ഷേമ പ്രവർത്തനങ്ങളും തുടരണമെങ്കിൽ എൽഡിഎഫ് ജയിക്കണമെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് രാഷ്ട്രീയം പറയുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്. കുടിശിക വന്ന എല്ലാ തരം പെൻഷനും കൊടുത്ത് തീർക്കുകയെന്നത് സർക്കാരിൻ്റെ പ്രഖ്യാപിത നിലപാട്. പെൻഷൻ ജനങ്ങളുടെ അവകാശമാണ് എന്ന് ആവർത്തിച്ച് പറയുന്ന നിലപാടാണ് സർക്കാരിന്റേത്. പെൻഷന്റെ കാര്യത്തിൽ യുഡിഎഫിൽ നിന്ന് വ്യത്യസ്തമായ നിലപാട് എൽഡിഎഫ് സ്വീകരിച്ചിട്ടുണ്ട്.

ALSO READ: വിമാനപകടത്തിൽ മരിച്ച രഞ്ജിതക്കെതിരെ അധിക്ഷേപ പരാമർശം; പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടിക്ക് നിര്‍ദ്ദേശം നല്‍കി റവന്യൂ മന്ത്രി കെ രാജന്‍

നിലമ്പൂരിലെ അനന്തുവിൻറെ ഷോക്കേറ്റ് മരണത്തിൽ പ്രിയങ്ക ഗാന്ധിയുടെ നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വ രഹിതമായ പ്രസ്താവന കോൺഗ്രസ് നേതാക്കൾ നടത്തി. മരണത്തെ യുഡിഎഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നു.

വന്യജീവി ആക്രമണം നിയമത്തിൽ ഭേദഗതി വേണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. മനുഷ്യൻ്റെ ജീവന് സംരക്ഷണം നൽകണം. എസ് ഡി പി ഐ യുടെയും ജമാഅത്തെ ഇസ്ലാമിയുടെയും മതരാഷ്ട്ര നിലപാടിനെ എൽഡിഎഫ് എതിർക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള കൂട്ട് കെട്ടിൽ കോൺഗ്രസിൻ്റെ ദേശീയ നേതാക്കൾ നിലപാട് വ്യക്തമാക്കണം. പ്രിയങ്കയും കെ.സി വേണുഗോപാലും പ്രതികരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News