‘ഇടതുസർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരിന് കഴിയണം’, ടിപി രാമകൃഷ്ണൻ

t p ramakrishnan

ഇടതുസർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരിന് കഴിയണമെന്ന് എൽഡിഎഫ് കൺവീനറും മുതിർന്ന സിപിഐഎം നേതാവുമായ ടി പി രാമകൃഷ്ണൻ. ഇടതുപക്ഷ ഭരണകാലത്ത് വലിയ നേട്ടമാണ് കൈവരിച്ചതെന്നും ഇപ്പോൾ കെഎസ്ആർടിസി വളർച്ച കൈവരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വന്ദേമാതരം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും ടി പി രാമകൃഷ്ണൻ പ്രതികരിച്ചു.

കോൺഗ്രസിന്റെ നിലപാടും പുതിയ സർക്കാരിന്റെ നിലപാടും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ‘ഇടതുപക്ഷ ഭരണകാലത്ത് വലിയ നേട്ടമാണ് കൈവരിച്ചത്. ഇടതുസർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരിന് കഴിയണം.കെഎസ്ആർടിസി സൗജന്യ യാത്രയെന്ന നിലപാടിനോട് യോജിപ്പാണുള്ളത്. ഇപ്പോൾ കെഎസ്ആർടിസി വളർച്ച കൈവരിച്ചിരിക്കുകയാണ്, വരവും ചെലവും ഏതാണ്ട് തുല്യമാണ്.അത് മുന്നോട്ടു കൊണ്ടുപോകാൻ കഴിയണം. ജൂൺ 15 മുതൽ സൗജന്യ യാത്ര വഴി പറയുന്ന കെഎസ്ആർടിസിയുടെ വരുമാനത്തിലെ കുറവ് സർക്കാർ എങ്ങനെ പരിഹരിക്കും.

also read :തുടക്കത്തിലേ ആഡംബരം; മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ 3.95 കോടി രൂപ

ആശാ വർക്കർമാരുടെ വേതനം വാഗ്ദാനം ഇപ്പോഴും പൂർണ്ണമായും പാലിക്കപ്പെട്ടിട്ടില്ല. 3000 കൊടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നു.വന്ദേമാതരം വിവാദത്തിൽ കോൺഗ്രസിന്റെ നിലപാടും പുതിയ സർക്കാരിന്റെ നിലപാടും തമ്മിൽ വ്യത്യാസമുണ്ട്. സർക്കാരിൻറെ നിലപാട് എന്താണ്. ഒരു വർഗീയ പ്രശ്നമല്ല, രാഷ്ട്രീയ പ്രശ്നമാണ്, ആശയത്തിന്റെ പ്രശ്നമാണ്. ഇതൊരു മതപരമായി കാണേണ്ട പ്രശ്നമല്ല.സംഘപരിവാർ അജണ്ട നടപ്പിലാക്കുകയാണ് ശ്രമം. ഘടകകക്ഷികൾ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം. എൽഡിഎഫ് ആയിരുന്നെങ്കിൽ ഇത് ചെയ്യുമായിരുന്നില്ല’- ടിപി രാമകൃഷ്ണൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News