മുനമ്പം: സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്: ടി പി രാമകൃഷ്ണന്‍

tp-ramakrishnan

മുനമ്പം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും നിലപാട് വ്യക്തമാക്കിയതാണെന്ന് ടി പി രാമകൃഷ്ണന്‍. അത് കുടുംബങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായ നിലപാട് സ്വീകരിക്കണം എന്നാണെന്നും നിയമപരമായി ഭൂമിയുടെ പ്രശ്‌നം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ആരാണ് വഞ്ചിച്ചത് എന്നാണ് പരിശോധിക്കേണ്ടതെന്നും വസ്തുത എന്താണെന്ന് ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം ക‍ഴിഞ്ഞ ദിവസം വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പത്തിന് നീതി ലഭിക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു തുറന്നുസമ്മതിച്ചിരുന്നു. സുപ്രീം കോടതിയിൽ നിയമ പോരാട്ടം തുടരണം. അവിടെ ഭേദഗതി മുനമ്പം ജനതക്ക് നീതി ലഭിക്കാൻ ഇടയാക്കും എന്നും മന്ത്രി പ്രതികരിച്ചു. ഇതോടെ വഖഫ് നിയമ ഭേദഗതി മുനമ്പ പ്രശ്ന പരിഹാരത്തിന് വഴിതുറക്കുമെന്ന ബി ജെ പിയുടെ അവകാശവാദം കേന്ദ്രമന്ത്രി തന്നെ തള്ളിയത്. ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി റിജിജു.

വഖഫ് ഭേദഗതി ബിൽ ഉയർത്തിക്കാട്ടി മുനമ്പം പ്രശ്ന പരിഹാരത്തിന് വഴി തുറന്നു എന്നായിരുന്നു കേരളത്തിൽ ബി ജെ പി യുടെ പ്രചരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈസ്തവരെ സംഘ പരിവാർ പാളയത്തിൽ എത്തിക്കുവാനും ബി ജെ പി വ്യാപക ശ്രമവും നടത്തിവരുകയാണ് . ഇതിനിടെയാണ് കേന്ദ്ര മന്ത്രി തന്നെ മറ്റൊരു നിലപാട് പ്രഖ്യാപിച്ചത്.

Also read: ഏറ്റുമാനൂരില്‍ വക്കീലായ യുവതിയും അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ചു

മുനമ്പം വിഷയത്തെ രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിച്ച ബിജെപിയുടെ നീക്കങ്ങളെ പൊളിക്കുന്നതായി കേന്ദ്ര മന്ത്രിയുടെ പ്രതികരണം. വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പം നിവാസികൾക്ക് നീതി ലഭിക്കില്ലെന്ന സത്യം കിരൺ റിജിജു തുറന്നുപറഞ്ഞതോടെ കേരളത്തിലെ ബിജെപി നേതൃത്വവും പ്രതിരോധത്തിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News