‘സോളാർ കേസിൽ വിവാദങ്ങൾ ഉണ്ടായപ്പോൾ ന്യായീകരിക്കാൻ അന്ന് പല കോൺഗ്രസ് നേതാക്കളും ഭയന്നു’; ഒളിയമ്പുമായി ടി സിദ്ദിഖ്

വാർത്താ സമ്മേളനത്തിൽ നേതാക്കൾക്കെതിരെ ഒളിയമ്പുമായി ടി സിദ്ദിഖ് എംഎൽഎ. സോളാർ കേസിൽ വിവാദങ്ങൾ ഉണ്ടായപ്പോൾ ന്യായീകരിക്കാൻ അന്ന് പല കോൺഗ്രസ് നേതാക്കളും ഭയന്നു. നേതാക്കളുടെ പേര് പറയുന്നില്ലെന്നായിരുന്നു ടി.സിദ്ദിഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പുനഃസംഘടനയിലെ ഗ്രൂപ്പ് തർക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് പരാതികളും പരിഭവങ്ങളും പാർട്ടിക്ക് അകത്ത് തന്നെ പറയണമെന്നും പാർലമെന്റ് തെരഞ്ഞെടുപ്പ് ആണ് ലക്ഷ്യമെന്നും സിദ്ധിഖ് പറഞ്ഞു.പുറത്തു വന്ന് സംസാരിച്ച് ആ ലക്ഷ്യം തകർക്കരുത്, വെയിലും മഴയും കൊണ്ട് രാഹുൽഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് എന്തിനാണെന്ന് മറക്കരുതെന്നും Al ഗ്രൂപ്പ്നേതാക്കൾക്ക് സിദ്ദിഖ് മുന്നറിയപ്പ് നൽകി.

Also read: തെരഞ്ഞെടുപ്പ് ആൾമാറാട്ടം; കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് പിഴ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News