
ടി സിദ്ദിഖും ഐ സി ബാലകൃഷ്ണനും രണ്ടു പേരിൽ ആരാണ് മന്ത്രിയാകുമോയെന്ന തർക്കം നിലനിന്നതിന് പിന്നാലെ നടന്ന ചർച്ചയിൽ ഐ സി ബാലകൃഷ്ണൻ മന്ത്രിയാകില്ല. ടി സിദ്ദിഖ് മന്ത്രിസഭയിലേക്കെന്നാണ് സൂചന. എ കെ ആൻ്റണിയുടെ നിലപാടാണ് നിർണായകമായത്. പ്രിയങ്കാ ഗാന്ധി ഐ സി ബാലകൃഷ്ണനെ പിന്തുണച്ചിരുന്നു.
തീരുമാനമെടുക്കാൻ കഴിയാതെ വന്നതോടെ ഹൈക്കമാൻഡിന് വിട്ടിരുന്നു. ഇതിന് പിന്നാലെ ഹൈക്കമാൻഡുമായി എ കെ ആൻ്റണി സംസാരിച്ചു. ടി സിദ്ദിഖ്, കെ പി സി സി ചർച്ചകൾക്ക് ശേഷം എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തുകയും, തുടർന്ന് ആന്റണി കെ പി സി സിയുമായി ഈ വിഷയത്തിൽ ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്.
ALSO READ: ഒടുവിൽ വഴങ്ങി! കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനം മാത്രം; മോൻസ് ജോസഫ് മന്ത്രിയാകും
ഓരോ നിമിഷവും മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ, ടി സിദ്ദിഖിന് മന്ത്രിസഭയിലേക്ക് എത്താനുള്ള സാധ്യതയാണ് ഇപ്പോൾ ഏറിയിരിക്കുന്നത്. ഈ വിഷയത്തിൽ അല്പസമയത്തിനകം തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

