ഇങ്ങനെയുണ്ടോ ഒരു കാല് മാറ്റം ടി സിദ്ദിഖേ…ശ്രുതിക്ക് വീട് കൊടുക്കുമെന്ന് എവിടെയെങ്കിലും പറഞ്ഞോയെന്ന്; എന്നാലെ നിങ്ങളത് പറഞ്ഞു

t siddique home sruthi

വയനാട് ദുരന്തബാധിതരുടെ പേരിൽ പണം പിരിച്ച് മുക്കിയ കോൺ​ഗ്രസ് എങ്ങനെയൊക്കെ വാക്ക് മാറ്റം എന്നാണ് നോക്കുന്നത്. വയനാട് ദുരന്ത ബാധിതരെ പറ്റിക്കാനും ​ദുരന്തം മുതലെടുത്ത് കാശുമണ്ടാക്കാനുമാണ് കോൺ​ഗ്രസ് ശ്രമിച്ചത്. ഉരുൾ പൊട്ടലിൽ സർവതും നഷ്ടപ്പെട്ട ശ്രുതിക്ക് വീട് നൽകുമെന്നായിരുന്നു ആശുപത്രിയിൽ കിടക്കുമ്പോൾ കോൺ​ഗ്രസ് പറഞ്ഞത്.

120 ദിവസം കൊണ്ട് വീട് നൽകാമെന്നായിരുന്നു അന്ന് കോൺ​ഗ്രസിൻ്റെ വാ​ഗ്ദാനം. എന്നാൽ ആ വാക്കിന് പുല്ല് വില കൽപ്പിക്കാൻ കോൺ​​ഗ്രസിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല പറഞ്ഞത് മാറ്റിപ്പറയുകയും ചെയ്തു. ശ്രുതിക്ക് വീട് നൽകാമെന്ന് എവിടെയെങ്കിലും പറഞ്ഞോ എന്നായിരുന്നു പിന്നീട് ചോദിച്ചത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ടെത്തിയ ശ്രുതിയോട് ഒരു വീടിൻ്റെ പ്ലാൻ കാണിച്ച് എങ്ങനെയുണ്ട് ഇനിയെന്ത് വേണമെന്ന് ചോദിക്കുന്ന ടി സിദ്ദിഖിന്റെ വീഡ‍ിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Also read: വയനാട് ഫണ്ട്: കോൺഗ്രസ് മറുപടി പറയേണ്ട 17 ചോദ്യങ്ങൾ! ഉത്തരമുണ്ടാകുമോ?

ആ വീടിൻ്റെ പ്ലാൻ കാണുമ്പോൾ ആ പെൺകുട്ടിയുടെ മുഖത്തെ സന്തോഷവും നാം കേരളം കണ്ടതാണ്. നാണമില്ലേ കോണ​ഗ്രസേ, ടി സി​ദ്ദിഖേ ഇങ്ങനെ കള്ളം പറയാൻ. എല്ലാം നഷ്ടപ്പെട്ട ആ പാവത്തിന് ആശ നൽകി മോഹിപ്പിച്ചിട്ട് കണ്ണിൽ ചോരയില്ലാതെ അതൊക്കെ മാറ്റിപ്പറഞ്ഞ കോൺ​ഗ്രസേ നിങ്ങളോട് നാട് പൊറുക്കില്ലെന്നാണ് സോഷ്യൽ മീഡിയ ഉൾപ്പെടെ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News