വയനാട് മണ്ണിടിച്ചിൽ; മണ്ണെടുക്കുന്നതിൽ പാളിച്ചകൾ ഉണ്ടായെന്ന് മന്ത്രി ടി സിദ്ദിഖ്

t siddique

വയനാട് മണ്ണിടിച്ചിലിൽ പ്രതികരണവുമായി മന്ത്രി ടി സിദ്ദിഖ്. തുരങ്ക പാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണു കൂട്ടിയിട്ടെന്ന് മന്ത്രി പറഞ്ഞു. നിംസ് ആശുപത്രിയിൽ ആറുപേർ ചികിത്സയിലാണെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ ആളുകൾ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും ജില്ലാ കളക്ടറും ഫയർഫോഴ്സ് സംവിധാനം സ്ഥലത്തെത്തിയതായും സിദ്ദിഖ് പറഞ്ഞു. രക്ഷാപ്രവർത്തനവും പരിശോധനയും തുടങ്ങിയതായും ഈ മണ്ണ് അശാസ്ത്രീയമായി തുടക്കത്തിൽ തന്നെ അവിടെ നിക്ഷേപിച്ചതായും മന്ത്രി പറഞ്ഞു. സർക്കാർ പരിശോധിച്ച് നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

മീനങ്ങാടിയിൽ ഉള്ള എൻഡിആർഎഫ് സംഘം അവിടെ എത്തിയതായും കണ്ണൂരിലുള്ള സംഘത്തെയും അവിടേക്ക് അയച്ചതായി മന്ത്രി പറഞ്ഞു.
മഴക്കാലത്ത് പ്രവർത്തി നടക്കരുത് എന്നും അവിടെയുള്ള എട്ടു കുടുംബങ്ങളെ മാറ്റിപ്പർപ്പിക്കണം എന്ന് നേരത്തെ നിർദ്ദേശങ്ങൾ നൽകിയിരുന്നതായും മന്ത്രി പറഞ്ഞു. കൊങ്കൺ അധികൃതരുടെ മീറ്റിങ്ങിൽ ഉൾപ്പെടെ അപകടം സംഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും
അതിൽ നടപടി ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പൂർണ്ണമായ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂയെന്ന് എ.പി അനിൽകുമാറും പ്രതികരിച്ചു.
സാധ്യമായ ഫോഴ്സിനെ എല്ലാം അയച്ചിട്ടുണ്ടെന്നും പ്രവർത്തി നടത്തിയ മണ്ണ് കൂട്ടിയിട്ടതാണെന്നും അനിൽകുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News