‘ഇന്ത്യ ഇരുണ്ട കാലഘട്ടത്തില്‍’; അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഇല്ലാതാകുന്നുവെന്ന് ടി.പത്മനാഭൻ

രാജ്യത്ത് അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഇല്ലാതാകുന്നുവെന്നും ഇന്ത്യ ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും എ‍ഴുത്തുകാരന്‍ ടി.പത്മനാഭൻ. ജോൺ ബ്രിട്ടാസ് എം.പി തെറ്റായ ഒരു കാര്യവും പറഞ്ഞിട്ടില്ല. എന്നാല്‍ അദ്ദേഹത്തെ അഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ വേട്ടയാടുകയാണ്. ജോണ്‍ ബ്രിട്ടാസ് എംപിയുടെ നിലപാട് മലയാളിയെന്ന നിലയിൽ അഭിമാനകരമാണെന്നും പത്മനാഭൻ പറഞ്ഞു.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ കേരളത്തെ അധിക്ഷേപിച്ച് പ്രസംഗിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന്റെ പേരിലാണ് ജോണ്‍ ബ്രിട്ടാസ് എം പിയോട് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ വിശദീകരണം തേടിയത്.

വിശദീകരണം തേടിയെതിനെതിരെ ദേശീയ മാധ്യമങ്ങളുള്‍പ്പെടെ ജഗ്ദീപ് ധന്‍കറിനെതിരെ രംഗത്തെത്തിയിരിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here