മുതിർന്ന സിപിഐഎം നേതാവായിരുന്ന വി വി ദക്ഷിണാമൂർത്തിയുടെ ഭാര്യ ടി എം നളിനി അന്തരിച്ചു

dakshinamoorthy wife

സിപിഐ എം സംസ്ഥാന സെക്രട്ടരിയറ്റംഗവും ദേശാഭിമാനി ചീഫ് എഡിറ്ററും പേരാമ്പ്രയിലെ മുൻ എംഎൽഎ യുമായിരുന്ന പരേതനായ വി വി ദക്ഷിണാമൂർത്തിയുടെ ഭാര്യ പാലേരി രാമനിലയത്തിൽ ടി എം നളിനി (83) അന്തരിച്ചു. വടകര കീഴലിലെ താഴത്ത് മഠത്തിൽ കുടുംബാംഗമാണ്. വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അധ്യാപികയാണ്.

സംസ്കാരം ഞായർ പകൽ രണ്ടിന്പാ ലേരിയിലെ വീട്ടുവളപ്പിൽ. മക്കൾ : മിനി (റിട്ട. അധ്യാപിക മലയമ്മ യുപി സ്കൂൾ), അജയകുമാർ (വൈസ്പ്രിൻസിപ്പൽ ജെഡിടി ഇസ്ലാം ഐടിഐ വെള്ളിമാട്കുന്ന് ), ആർ പ്രസാദ് (ദേശാഭിമാനി തൃശൂർ യൂണിറ്റ് മാനേജർ). മരുമക്കൾ: എ ശിവശങ്കരൻ ( റിട്ട. പോസ്റ്റ് മാസ്റ്റർ കോഴിക്കോട്ഹെഡ് പോസ്റ്റ് ഓഫീസ്), ശ്രീകല (അധ്യാപിക വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂൾ), ശ്രീകല (ജെഡിടിഇസ്ലാം ആർട്സ് ആൻഡ് സയൻസ്കോ ളേജ് വെള്ളിമാട്കുന്ന് ). സഹോദരങ്ങൾ: ദാമോദര വാര്യർ (തൃശൂർ),ഇന്ദു ചൂടൻ (ബംഗ്ളുരു ), രമ (ചെന്നൈ), പരേതരായ ശാരദ വാരസ്യാർ (കോഴിക്കോട് ), രാധാകൃ ഷ്ണവാര്യർ (കീഴൽ വടകര), പത്മിനിവാരസ്യാർ (കീഴൽ വടകര),  ചന്ദ്രിക വാരസ്യാർ ,രാജശ്രീ വാരസ്യാർ (ഷൊർണൂർ). മരണത്തിൽ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും അനുശോചനം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News