ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. ടി20 ലോകകപ്പിനു മുന്നോടിയായാണ് പരമ്പര. ബാബര്‍ അസമാണ് ടീം നായകന്‍.

ന്യൂസിലന്‍ഡിനെതിരായ പരമ്പര നഷ്ടമായ പേസര്‍ ഹാരിസ് റൗഫ് ടീമില്‍ തിരിച്ചെത്തി. 18 അംഗ സംഘത്തെയാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്.

Also Read: വഴിമാറിയ ചരിത്രത്തിന് മൂന്നാണ്ട് ; പറഞ്ഞത് പാലിച്ച് പിണറായി സര്‍ക്കാര്‍!

അയര്‍ലന്‍ഡിനെതിരെ മൂന്നും ഇംഗ്ലണ്ടിനെതിരെ നാലും മത്സരങ്ങളടങ്ങിയ പരമ്പരയാണ് പാകിസ്ഥാന്‍ കളിക്കുന്നത്. ഈ മാസം പത്ത് മുതല്‍ അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയാണ് ആദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News